തിരുവനന്തപുരം: ദല്‍ഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ അക്രമത്തിനെതിരെ ബിജെപി ഇന്ന് കെപിസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഉച്ചയ്‌ക്ക് ഒരു മണിക്കാണ് മാർച്ച്.
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവും കലാപശ്രമവും നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് കെപിസിസി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മുതിർന്ന നേതാക്കളും പ്രവർത്തകരും മാർച്ചിൽ പങ്കെടുക്കും.