• Sun. Sep 20th, 2026

24×7 Live News

Apdin News

പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു –

Byadmin

Sep 20, 2026


തിരുവനന്തപുരം: പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു. കിംസ് വൈസ് ചെയര്‍മാന്‍ ആയിരുന്നു. ഇന്ത്യയിൽ 2D എക്കോകാർഡിയോഗ്രാഫി സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവിയായും പ്രൊഫസറായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ പത്മശ്രീ നൽകി ഡോ. വിജയരാഘവനെ ആദരിച്ചിരുന്നു. ഇതുകൂടാതെ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, മറ്റ് അന്താരാഷ്ട്ര മെഡിക്കൽ സംഘടനകൾ എന്നിവയിൽ നിന്ന് നിരവധി പുരസ്കാരങ്ങളും ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്.







By admin