• Fri. Jun 19th, 2026

24×7 Live News

Apdin News

ഫിഫ ലോകകപ്പ് 2026: 24 കളികള്‍ 75 ഗോളുകള്‍ ആദ്യറൗണ്ട് സംഭവബഹുലം

Byadmin

Jun 19, 2026


2026 ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ ടീമുകളുടെയും ആദ്യ മത്സരം കഴിഞ്ഞു. അപ്രതീക്ഷിത വിജയവും പരാജയവും സമനിലയും കൊണ്ട് സമ്പന്നമായിരുന്നു ആദ്യ റൗണ്ട് കളികള്‍. സ്‌പെയിനിനെ കേപ് വെര്‍ദെയും പോര്‍ച്ചുഗലിനെ കോംഗോയും സമനിലയില്‍ പിടിച്ചുകെട്ടിയത് ഏറെ ആവേശകരമായി. ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടമറിക്ക് തുല്യമായിരുന്നു കോംഗോയുടെയും കേപ് വെര്‍ദെയുടെയും സമനില. ഉറുഗ്വെയെ സൗദിയും നെതര്‍ലന്‍ഡ്സിനെ ജപ്പാനും ബ്രസീലിനെ മൊറോക്കോയും സമനിലയില്‍ തളച്ചു. ഉറുഗ്വെയെ സൗദി പിടിച്ചുകെട്ടിയതും മനസ്സില്‍ തങ്ങിനില്‍ക്കുന്ന മത്സരങ്ങളാണ്.

ആദ്യ റൗണ്ടിലെ 24 കളികളില്‍ നിന്ന് 75 ഗോളുകളാണ് പിറന്നത്. ജര്‍മനിയാണ് ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. ഇത്തിരിക്കുഞ്ഞന്മാരായ കുറസാവോയ്‌ക്കെതിരെ ഒന്നിനെതിരെ ഏഴ് ഗോളുകളുടെ വിജയമാണ് ജര്‍മനി നേടിയത്. ഒന്‍പത് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.

ആദ്യ റൗണ്ടില്‍ മൂന്ന് ചുവപ്പുകാര്‍ഡ് റഫറി പുറത്തെടുത്തു. ഉദ്ഘാടന മത്സരമായ മെക്സിക്കോ-ദക്ഷിണാഫ്രിക്ക കളിയിലായിരുന്നു മൂന്ന് ചുവപ്പുകാര്‍ഡുകളും. ദക്ഷിണാഫ്രിക്കയുടെ യായ സിതോള്‍, തെംബ സ്വാന്‍, മെക്‌സിക്കോയുടെ സീസര്‍ മോണ്ടസ് എന്നിവരാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഉദ്ഘാടന മത്സരത്തില്‍ മൂന്ന് പേര്‍ മാച്ചിങ് ഓര്‍ഡര്‍ ലഭിച്ച് പുറത്താകുന്നത്.
ആദ്യ റൗണ്ടിലെ ആദ്യ ഹാട്രിക് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം സാക്ഷാല്‍ ലയണല്‍ മെസ്സി സ്വന്തം പേരില്‍ കുറിച്ചു. സെനഗലിനെതിരായ മത്സരത്തിലാണ് ഹാട്രിക്. മൂന്ന് ഗോളുമായി ടോപ് സ്‌കോറര്‍ പട്ടികയിലും മെസ്സിയാണ് ഒന്നാം സ്ഥാനത്ത്. ലോകോത്തര സ്ട്രൈക്കര്‍മാരായ ഫ്രാന്‍സിന്റെ നായകന്‍ കിലിയന്‍ എംബാപ്പെ, ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍, ജര്‍മനിയുടെ കെയ് ഹാവെര്‍ട്സ്, നോര്‍വേയുടെ എര്‍ലിങ് ഹാലന്‍ഡ്, സ്വീഡന്റെ യാസിന്‍ അയാരി, അമേരിക്കയുടെ ഫോളാറിന്‍ ബലോഗന്‍, ന്യൂസിലന്‍ഡിന്റെ എലി ജസ്റ്റ് എന്നിവര്‍ രണ്ട് ഗോള്‍ വീതം സ്വന്തമാക്കിയിട്ടുണ്ട്. 54 താരങ്ങള്‍ ഓരോ ഗോള്‍ വീതവും സ്വന്തം പേരില്‍ കുറിച്ചു. അഞ്ച് സെല്‍ഫ് ഗോളുകളും ആദ്യ റൗണ്ടിലുണ്ടായിരുന്നു.

ലോകകപ്പ് ഫുട്ബോള്‍ 2026ല്‍ ആദ്യം

  • ഗോള്‍- മെക്സിക്കന്‍ ലെഫ്റ്റ് വിങ്ങര്‍ ജൂലിയന്‍ ഖ്വിനോനസ്
  • വിജയികള്‍- മെക്സിക്കോ
  • പരാജിതര്‍- ദക്ഷിണാഫ്രിക്ക
  • സമനില- കാനഡ-ബോസ്നിയ
  • പുതുമുഖ ടീം- കുറസാവോ(ജര്‍മനിക്കെതിരെ)
  • ഇരട്ടഗോള്‍- ഫേ്‌ലാറിയന്‍ ബലോഗന്‍ (അമേരിക്കന്‍ സ്ട്രൈക്കര്‍)
  • ഹാട്രിക്- ലയണല്‍ മെസി (അള്‍ജീരിയക്കെതിരെ)
  • റിക്കാര്‍ഡ് നേട്ടം- ജര്‍മനി(കൂടുതല്‍ ടീം ഗോളുകള്‍)
  • സബ്സ്റ്റിറ്റിയൂട്ട്- ദക്ഷിണാഫ്രിക്കന്‍ വലത് വിങ്ങര്‍ ലൈല്‍ ഫോസ്റ്റര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ പകരമെത്തിയത് ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ തലന്റെ എംബാത്ത
  • മഞ്ഞ കാര്‍ഡ്- ദക്ഷിണാഫ്രിക്കന്‍ മിഡ്ഫീല്‍ഡര്‍ തെബോഹോ മൊകീന
  • ചുവപ്പ് കാര്‍ഡ്- ദക്ഷിണാഫ്രിക്കന്‍ മിഡ്ഫീല്‍ഡര്‍ യായാ സിതോള്‍



By admin