മനില : ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. ഫിലിപ്പീന്‍സിലെ തെക്കന്‍ ദ്വീപായ മിന്‍ഡാനാവോയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വെനസ്വേലയില്‍ കഴിഞ്ഞ ദിവസം വന്‍ നാശനഷ്ടം വിതച്ച ഭൂകമ്പമുണ്ടായിരുന്നു.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 29 കിലോമീറ്റര്‍ താഴെയാണ് ഫിലിപ്പീന്‍സില്‍ ഭൂകമ്പമുണ്ടായത് എന്നതിനാല്‍ വലിയതോതില്‍ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ ആദ്യവാരത്തിലും മിന്‍ഡാനാവോയില്‍ ഭൂചലനം ഉണ്ടായിരുന്നു.