
ചെന്നൈ: തമിഴ്‌നാട് ധനമന്ത്രി ഡോ. എൻ. മാരി വിൽസൺ സംസ്ഥാന നിയമസഭയിൽ ഔദ്യോഗിക ബജറ്റ് രേഖകൾക്കൊപ്പം ഒരു കയ്യില്‍ ജപമാലയുമായി എത്തിയതായി റിപ്പോർട്ട്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
മതപരമായ ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചതിനെതിരെ വിജയിന്റെ ധനകാര്യമന്ത്രിയ്‌ക്കെതിരെ ബിജെപി എംഎൽഎ എം. ഭോജരാജൻ കടുത്ത വിമര്‍ശനം ഉയര്‍ത്തി.
“.ഞങ്ങൾ ഹിന്ദുത്വത്തിന് നിർബന്ധിക്കുകയാണെന്നും കേന്ദ്രം ഹിന്ദുത്വം അടിച്ചേൽപ്പിക്കുകയാണെന്നും അവർ ആരോപിക്കുന്നു. പക്ഷേ നമ്മുടെ കൺമുന്നിൽ സംഭവിക്കുന്നത് എന്താണ്? അവര്‍ പരസ്യമായി ജപമാല കയ്യിലേന്തി ബജറ്റ് അവതരിപ്പിക്കാന്‍ വരുന്നു. ഇവിടെ എന്തോ തെറ്റ് സംഭവിക്കുന്നു. കേന്ദ്ര സർക്കാർ ഹിന്ദുത്വത്തെ നിർബന്ധിക്കുന്നുവെന്ന് പറയാൻ ഇവര്‍ക്ക് എന്ത് അവകാശം? ഞങ്ങൾ ഒരിയ്‌ക്കലും ഇത്തരം കാര്യങ്ങള്‍ നിർബന്ധിക്കാറില്ല. ഇത് ശരിയല്ല. വിജയ് ഇത് സ്വയം തിരുത്തണം” -ബിജെപി എംഎല്‍എ ഭോജരാജന്‍ പറഞ്ഞു.