
ന്യൂദല്‍ഹി: ഇത്രയും പൊളിറ്റിക്കലി കറക്ട് ആയ ഒരു ആത്മകഥ സോണിയയുടേത് പോലെ മുന്‍പ് ഇറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്. ഇന്നത്തെ രാജ്യത്തിന്റെ കാലാവസ്ഥയില്‍ നിലനിന്നുപോകാനുള്ള വെടിമരുന്ന് കുത്തിനിറച്ച ആത്മകഥയാണ് ഈയിടെ പ്രസിദിധീകരിച്ച് സോണിയയുടെ ആത്മകഥ.
കഴിഞ്ഞ ദിവസം ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ കരഞ്ഞു എന്ന് പറഞ്ഞതിന് വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്. രാജ്യത്തെ ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുക എന്നത് തന്നെ. ഇപ്പോഴിതാ ഭഗവദ് ഗീതയില്‍ കയറിപ്പിടിച്ചിരിക്കുകയാണ്. തനിക്ക് ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ വഴികാട്ടുന്നത് ഭഗവദ്ഗീതയാണെന്നാണ് സോണിയ ആത്മകഥയില്‍ എഴുതിയിരിക്കുന്നത്.
രാജീവ് ഗാനധിയുടെ മരണം, ഇന്ദിരാഗാന്ധിയുടെ മരണം, കോണ്‍ഗ്രസിന്റെ തകര്‍ച്ച…ഇതെല്ലാം കൂടി താൻ ചെറുപ്പത്തിൽ വായിച്ചിരുന്ന ഭഗവദ്ഗീതയിലേക്ക് വീണ്ടും മടങ്ങേണ്ടതുണ്ടെന്ന് സോണിയയ്‌ക്ക് തോന്നിയെന്നും ശാസ്ത്രി എന്ന ഒരാളില്‍ നിന്നും ഭഗവദ്ഗീതയുടെ ശ്ലോകങ്ങള്‍ പഠിച്ചുവെന്നാണ് സോണിയയുടെ വാദം. .ഇതോടെ ഭൂരിപക്ഷസമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് സോണിയ ശ്രമിക്കുന്നത്.
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും കോണ്‍ഗ്രസിനെ കുറ്റബോധത്തിലേക്ക് തള്ളിവിടുന്ന സംഭവമാണ്. എന്നാല്‍ അന്നേ ഗാന്ധി കുടുംബത്തിനകത്ത് അടിയന്തരാവസ്ഥയെ സംബന്ധിച്ച് അഭിപ്രായഭിന്നതയുണ്ടായിരുന്നു എന്ന അഭിപ്രായപ്രകടനത്തിലൂടെ അടിയന്ത്രാവസ്ഥയുടെ പാപത്തില്‍ നിന്നും പുറത്തുകടക്കാനാണ് സോണിയ ശ്രമിക്കുന്നത്. എല്ലാം കൊണ്ടും ഇത്രത്തോളം പൊളിറ്റിക്കലി കറക്ട് ആയ ഒരു ആത്മകഥ ഉണ്ടായിട്ടില്ലെന്നാണ് ദല്‍ഹിയിലെ സംസാരം.