• Mon. Oct 26th, 2026

24×7 Live News

Apdin News

ബാഴ്സക്കൊപ്പം റൊണാൾഡോയും ബെൻസിമയും വീണു; ചരിത്രമെഴുതി എംബാപ്പെ

Byadmin

Oct 26, 2026


ഒമ്പത് മത്സരങ്ങളുടെ ബാഴ്സലോണയുടെ അപരാജിതമായ കുതിപ്പിന് എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് മുന്നിൽ അവസാനം. ബാഴ്സയുടെ തട്ടകത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ വിജയം. ലാ ലീഗയിലെ ഈ സീസണിലെ ആദ്യ തോൽവിയാണിത്.

കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ മികവിലാണ് ബാഴ്സ വീണത്. റഫീന്യയാണ് ബാഴ്സക്ക് വേണ്ടി ഗോൾ നേടിയത്. 41ാം മിനിറ്റിൽ എംബാപ്പെ ആദ്യ ഗോൾ നേടിയപ്പോൾ റഫീന്യ 61ാം മിനിറ്റിൽ തിരിച്ചടിച്ചു. ഒടുവിൽ 87ാം മിനിറ്റിൽ റയലിനായി എംബാപ്പെ വിജയ ഗോൾ നേടി.

2013-14 സീസണിന് ശേഷം ബാഴ്സലോണക്കെതിരെ എവേ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന റയൽ മാഡ്രിഡ് താരമാണ് എംബാപ്പെ. 5 ഗോളുകളുമായാണ് എംബാപ്പെ കുതിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കരിം ബെൻസിമയെയുമാണ് ഫ്രഞ്ച് താരം മറികടന്നത്. ബാഴ്സയ്ക്കെതിരെ 13 ഗോളുകളാണ് എംബാപ്പെ നേടിയിട്ടുള്ളത്.

റയൽ ജേഴ്സിയിൽ 100 ഗോളുകളെന്ന നാഴികക്കല്ലും മത്സരത്തിൽ എംബാപ്പെ സ്വന്തമാക്കി. 116 മത്സരങ്ങളിൽ നിന്നുമാണ് എംബാപ്പെയുടെ നേട്ടം.

നിലവിൽ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റയൽ. 10 മത്സരങ്ങളിൽ നിന്നും 8 ജയവും 2 തോൽവിയുമായി 24 പോയിന്റാണ് റയലിനുള്ളത്. 27 പോയിന്റുമായി തോറ്റെങ്കിലും ബാഴ്സ ഒന്നാമത് തുടരുന്നു. 25 പോയിന്റോടെ അത്ലറ്റികോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.







By admin