• Sat. Sep 12th, 2026

24×7 Live News

Apdin News

ബുംറയും കുൽദീപും വഴിമാറി! ചരിത്ര റെക്കോർഡ് തകർത്തെറിഞ്ഞ് 22-കാരി!

Byadmin

Sep 12, 2026


വനിതാ ഏഷ്യാ കപ്പ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ തിളങ്ങി ഇന്ത്യൻ സ്പിന്നർ ശ്രീ ചരണി. വെറും 29 മത്സരങ്ങളിൽ നിന്ന് 50 ടി20 അന്താരാഷ്ട്ര വിക്കറ്റുകൾ തികച്ചതോടെ, പുരുഷ-വനിതാ ക്രിക്കറ്റിൽ ഈ നേട്ട കൈവരിക്കുന്ന ഏറ്റവും വേഗമേറിയ ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് 22-കാരിയായ ശ്രീ ചരണി സ്വന്തമാക്കി. 30 മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ കുൽദീപ് യാദവിന്റെ റെക്കോർഡാണ് ചരണി മറികടന്നത്.

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ബാറ്റ്‌സ്മാൻ ജുവൈരിയ ഫെർദൗസിനെ പുറത്താക്കിയാണ് ചരണി തന്റെ 50-ാം വിക്കറ്റ് തികച്ചത്.

ലോക ക്രിക്കറ്റിലെ നേട്ടങ്ങൾ; വേഗതയുടെ കാര്യത്തിൽ രണ്ടാം സ്ഥാനം

ലോക വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടം ചരണി പങ്കിടുന്നു. ന്യൂസീലാൻഡിന്റെ ലീ കാസ്പെറക്, വെസ്റ്റ് ഇൻഡീസിന്റെ അനിസ മുഹമ്മദ് എന്നിവരും 29 മത്സരങ്ങളിലാണ് ഈ നേട്ടം തൊട്ടത്. 28 മത്സരങ്ങളിൽ നിന്ന് വിക്കറ്റ് തികച്ച ചൈനയുടെ മെങ്‌ടിംഗ് ലിയു മാത്രമാണ് ചരണിക്ക് മുന്നിലുള്ളത്.

പ്രായം കുറഞ്ഞ താരങ്ങളിൽ രണ്ടാമത്:

22 വയസ്സും 37 ദിവസവും പ്രായമുള്ളപ്പോൾ ഈ നാഴികക്കല്ല് പിന്നിട്ട ചരണി, ഏറ്റവും കുറഞ്ഞ പ്രായത്തിൽ 50 ടി20 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമാണ്. (20 വയസ്സും 334 ദിവസവും ഉള്ളപ്പോൾ റെക്കോർഡ് ഇട്ട രാധ യാദവാണ് ഒന്നാമത്).

ഇന്ത്യക്ക് ജയം, ഫൈനലിലേക്ക്

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഷഫാലി വർമ്മയുടെ അർദ്ധ സെഞ്ചുറിയുടെ (40 പന്തിൽ 64) കരുത്തിൽ 20 ഓവറിൽ 149/6 എന്ന റൺസ് നേടി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (24*), പ്രതീക റാവൽ (20), റിച്ച ഘോഷ് (21) എന്നിവരും റൺസ് സംഭാവന ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ കൃത്യതയാർന്ന ബൗളിംഗിലൂടെ 117-7ന് തളച്ച ഇന്ത്യ വിജയം ഉറപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു.

The post ബുംറയും കുൽദീപും വഴിമാറി! ചരിത്ര റെക്കോർഡ് തകർത്തെറിഞ്ഞ് 22-കാരി! appeared first on .

By admin