• Sat. Oct 24th, 2026

24×7 Live News

Apdin News

ഭരണമാറ്റം വേണം ; ഞാൻ ജീവിക്കുന്ന ഈ രാജ്യത്തെ കുറിച്ചോർത്ത് പേടി തോന്നുന്നുവെന്ന് രഞ്ജിനി ഹരിദാസ്

Byadmin

Oct 24, 2026


കൊച്ചി : താൻ ജീവിക്കുന്ന ഈ രാജ്യത്തെ കുറിച്ചോർത്ത് പേടി തോന്നുന്നുവെന്ന് നടി രഞ്ജിനി ഹരിദാസ് . അശുതോഷ് റാങ്കയ്‌ക്കും , സൗരവ് ദാസിനുമുണ്ടായ ദുരിതങ്ങൾ തനിക്ക് വേദനയുണ്ടാക്കിയെന്നും രഞ്ജിനി സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോയിൽ പറയുന്നു .

‘ ഈ കുട്ടികളെ ബുദ്ധിമുട്ടിക്കാൻ അവർ ഏതറ്റം വരെയാണ് പോകുന്നത് എന്ന് നോക്കൂ. നമുക്ക് ചുറ്റുമുള്ള ഈ സാഹചര്യം എന്നിൽ ആശങ്കയും ഭയവും ഉണ്ടാക്കുന്നുണ്ട്. കാരണം നമ്മൾ അധികാരത്തിൽ കാണാൻ ആഗ്രഹിക്കുന്ന ആളുകളല്ല ഇവർ.അശുതോഷിനെ ദിവസങ്ങളോളം കസ്റ്റഡിയിൽ വയ്‌ക്കുന്നതും അടച്ചുപൂട്ടാൻ ശ്രമിക്കുന്നതുമെല്ലാം അവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഏറെ വിഷമിപ്പിക്കുന്നുണ്ട്.

ഈ കാര്യങ്ങളെല്ലാം പേപ്പർ വർക്കുകളിലൂടെയും നിയമപരമായ പഴുതുകളിലൂടെയും സങ്കീർണമാക്കാൻ അവർ ശ്രമിക്കുകയാണ്. ഇതെല്ലാം നമുക്ക് അറിയാവുന്നതുമാണ്. ദൈവമേ, ഇത് കാണുമ്പോൾ ദുഷ്ടരായ രാഷ്‌ട്രീയക്കാർ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഒരു ഹിന്ദി സിനിമ കാണുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.. ഒരുവശത്ത് അവർ കോരപ്പൻമാരെ (പാറ്റകളെ) കത്തിക്കുന്നു. കാരണം രാവണനെയാണ് അവർ ഇപ്പോൾ പാറ്റകളായി കാണുന്നത്. എനിക്കറിയില്ല, എന്താണ് പറയേണ്ടതെന്ന്.“ എന്നാണ് രഞ്ജിനി പറയുന്നത്. പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ പരാമർശങ്ങളാണ് ഉയരുന്നത്. നേഹബോറയെ പോലെ ബംഗ്ലാദേശാണോ ചേച്ചിയുടെ മനസിലെന്നാണ് ചിലർ ചോദിക്കുന്നത്.

By admin