ന്യൂദല്‍ഹി: ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്. ഇന്ത്യയില്‍ ഉള്ളവരെല്ലാം ഹിന്ദുത്വ പാരമ്പര്യമുള്ളവരാണെന്നും എല്ലാവരും മഹാദേവന്റെ (ശിവഭഗവാന്റെ) പിന്‍മുറക്കാരാണെന്നും ആണ് മസ് ഹര്‍ ആസിഫ് പറയാന്‍ ശ്രമിച്ചത്. ചിലര്‍ ഇത് വലിയ വിവാദമാക്കാന്‍ ശ്രമിക്കുകയാണ്.
ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രസംഗിക്കവേയാണ് വിസിയായ മസ് ഹര്‍ ആസിഫ് ഇക്കാര്യം പറഞ്ഞത്. ഭാരതീയര്‍ക്കിടയിലെ വൈവിധ്യങ്ങള്‍ക്കിടയിലും നമ്മെ ഒന്നിപ്പിക്കുന്നത് നമ്മുടെ ഉള്ളിലൂടെ ഒഴുകുന്ന ‘മഹാദേവ ഡിഎന്‍എ’ ആണെന്ന് അദ്ദേഹം പ്രസംഗത്തില്‍ വിശദമാക്കിയിരുന്നു. സഹവര്‍ത്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് സനാതനസംസ്കാരമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ് യുഐ, ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ് എ എന്നിവയാണ് ഈ പ്രസംഗത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.