• Sun. Sep 13th, 2026

24×7 Live News

Apdin News

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Byadmin

Sep 13, 2026



27
ഹൃദയം നിറഞ്ഞടിയനുരിയാടിടുന്നവക –
ളഖിലേശ്വരി, നിന്റെ ജപമായ് –
വരണം, സമസ്തകരചലനങ്ങള്‍ മുദ്രകളു-
മശനങ്ങളാക ഹവനങ്ങള്‍
ശയനം നമസ്‌കൃതിയു,മലയും പഥങ്ങളതു
മുഴുവന്‍ പ്രദക്ഷിണമിതമ്മേ
കരണങ്ങളും ക്രിയകള്‍ പരിചിന്തനങ്ങളിവ
സകലം ഭവിക്ക തവ സേവ

28
മരണം ജയിപ്പതിനു സുധയുണ്ടവര്‍, വിബുധ-
പതിയും വിധിപ്രമുഖരെല്ലാം
പ്രളയം ഭയങ്കരമതണയുമ്പൊഴാര്‍ത്തിയൊടു –
മടിയറവു ചൊല്ലി വിരമിപ്പൂ
കഠിനം കരാളവിഷമധികം കുടിച്ച ശിവ-
നവസാനമെന്യെ വിഹരിപ്പൂ ,
മഹിമാതിരേകമയി! തവ കര്‍ണ്ണഭാരഗുണ-
മിതി വാഴ്‌ത്തിടുന്നു പൊരുളുറ്റോര്‍

29
തട്ടൊല്ല പാദ,മിത സ്രഷ്ടാവുതന്‍ മകുട –
മപ്പോലെ മുന്നിലരുതമ്മേ
മുട്ടുന്നു തൃപ്പദമഹോ വിഷ്ണുമകുടമതി-
ലിപ്പാടിലമരപതി നില്പൂ !
കേള്‍ക്കാമിതിന്‍ പടുതി ഘോഷങ്ങളംബ തവ
ഭര്‍ത്താവെഴുന്നെള്ളുമളവില്‍
പ്രീത്യാദരാലുടനെഴുന്നേല്ക്കവേ ഭവതി,
ദാസീജനങ്ങളുടെ മൊഴിയായ്‌

By admin