• Tue. Apr 28th, 2026

24×7 Live News

Apdin News

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Byadmin

Apr 27, 2026


തിരുവനന്തപുരം: മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. കല്ലമ്പലം വെയിലൂരില്‍ വച്ചാണ് സംഭവം.തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു മന്ത്രി.

കല്ലമ്പലം ഭാഗത്തുനിന്നും വന്ന മന്ത്രിയുടെ വാഹനത്തില്‍ സ്വിഫ്റ്റ് കാര്‍ വന്നിടിക്കുകയായിരുന്നു.തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അപകടമുണ്ടാക്കിയ കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. വാഹനങ്ങളുടെ വേഗത കുറവായതിനാല്‍ വാഹനങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ ഇല്ല. മന്ത്രിയുടെ വാഹനത്തിന് വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്തതിനാല്‍ മന്ത്രി ചിഞ്ചുറാണി ആ വാഹനത്തില്‍ തന്നെ തിരുവനന്തപുരത്തേക്ക് പോയി.

അപകടമുണ്ടാക്കിയ ആലംകോട് വഞ്ചിയൂര്‍ സ്വദേശിയെയും വാഹനവുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയില്‍ വാഹനം ഓടിച്ചതിന് കേസെടുക്കുമെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു.

 



By admin