• Sat. May 30th, 2026

24×7 Live News

Apdin News

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

Byadmin

May 30, 2026



കൊല്‍ക്കൊത്ത: മമത ബാനര്‍ജിയുടെ മരുമകനും എംപിയുമായ അഭിഷേക് ബാനര്‍ജിയ്‌ക്ക് ബംഗാളില്‍ മുട്ടയേറും കല്ലേറും. തെരഞ്ഞെടുപ്പ് അക്രമങ്ങളില്‍ പരിക്കേറ്റ അനുയായികളെ കാണാന്‍ ബംഗാളിലെ സോനാപൂരില്‍ ചെന്നപ്പോഴായിരുന്നു ആക്രമണമുണ്ടായത്.

കഴിഞ്ഞ 15 വര്‍ഷം കിരാതഭരണം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളോട് ജനങ്ങള്‍ക്ക് ഉള്ളിലുണ്ടായിരുന്ന അടക്കിപ്പിടിച്ച രോഷം ഇപ്പോള്‍ പ്രകടിപ്പിക്കുകയാണ്. ബംഗാളില്‍ പലയിടത്തും ജനങ്ങള്‍ തൃണമൂല്‍ നേതാക്കളെ ആക്രമിക്കുന്നത് പതിവായിട്ടുണ്ട്.

കള്ളന്‍, കള്ളന്‍ എന്ന് വിളിച്ച് ബിജെപി പ്രവര്‍ത്തകരും അഭിഷേക് ബാനര്‍ജിയുടെ പരിപാടി സ്ഥാലത്ത് എത്തിയിരുന്നു. കല്ലേറും മുട്ടയേറും തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിഷേക് ബാനര്‍ജിയെ ഹെല്‍മെറ്റ് ധരിപ്പിച്ച ശേഷം സുരക്ഷാവലയം തീര്‍ത്ത് ഒരു വിധത്തില്‍ സംഘര്‍ഷസ്ഥലത്ത് നിന്നും അഭിഷേക് ബാനര്‍ജിയെ പുറത്തുകടത്തുകയായിരുന്നു.

അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ ആരോപിച്ചു. എന്നാല്‍ കള്ളന്‍, കള്ളന്‍ എന്ന മുദ്രാവാക്യം വിളിക്കുക മാത്രമാണ് ബിജെപി പ്രവര്‍ത്തകര്‍ ചെയ്തതെന്ന് ബിജെപി നേതാക്കളും പറഞ്ഞു.

സംഭവസ്ഥലത്ത് പൊലീസുണ്ടായിരുന്നില്ലെന്നും അഭിഷേക് ബാനര്‍ജി ആരോപിച്ചു.എന്തായാലും തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി അനുദിനം കുറഞ്ഞുവരികയാണ്. ശനിയാഴ്ച വിളിച്ചു ചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ പകുതിയിലേറെപ്പേര്‍ പങ്കെടുത്തില്ല. നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുകയാണ്.

By admin