മയക്കുമരുന്നിനെതിരെ ഒരു ജനകീയ ജാഗ്രത എന്ന മുദ്രാവാക്യവുമായി വരുന്ന “ഉദയം കാത്ത് ” എന്ന സിനിമയിൽ ലഹരിക്കെതിരെ പുതിയ സന്ദേശം നൽകുന്ന ഒരു ഗാനം തന്നെയുണ്ട്. സിനിമ പിന്നണി ഗാനരംഗത്ത് കന്നിക്കാരിയായ ജിദ ഫൈസൽ പാടിയ ഈ ഗാനം റിലീസ് ചെയ്തു.
ക്ഷേമ കെ. തോമസ് എ
ഴുതി സി. രാജി സംഗീതം നൽകിയ ഈ ഗാനം
” വീട് മുടിക്കും നാട് മുടിക്കും ലഹരിക്കിനി ഇടമില്ല.”
എന്ന് തുടങ്ങുന്നു. സംഗീതം ആസ്വദിക്കുന്നവർ ഈ ഗാനം ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. പദ്മ കൃഷ്ണൻ അയ്യർ സംവിധാനം ചെയ്യുന്ന ഈ സിനിമ ജോസ് കുടിലിൽ കുറുപ്പന്തറയാണ് നിർമ്മിക്കുന്നത്. ഒക്ടോബർ 30 ന് ഈ ചിത്രം തീയേറ്ററുകളിൽ എത്തുന്നു.