• Mon. Oct 26th, 2026

24×7 Live News

Apdin News

സിനിമയെന്ന കരിയറിനെ ഗൗരവമായി കാണാനുള്ള ഒരു കാരണം അദ്ദേഹമായിരുന്നു: നസ്രിയ

Byadmin

Oct 26, 2026


സൂര്യ നായകനായെത്തുന്ന ചിത്രം സീൻ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ പോലീസ് കഥാപാത്രമായാണ് സൂര്യ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്രിയയും നസ്ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ 12 വർഷങ്ങൾക്ക് ശേഷം ഒരു തമിഴ് സിനിമ ചെയ്യുന്നതിന്റെ ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. സിനിമ കാണുന്ന കാലം മുതൽ തന്നെ തങ്ങളെല്ലാം സൂര്യയുടെ വലിയ ആരാധകരാണെന്നാണ് നസ്രിയ പറഞ്ഞത്.

സൂര്യക്കൊപ്പം സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സിനിമ എന്ന കരിയറിനെ ഗൗരവമായി കാണാൻ കാരണം സൂര്യ സാർ ആണെന്നും നസ്രിയ പങ്കുവെച്ചു. ദുബായിൽ നടന്ന സീൻ സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നസ്രിയ.

”12 വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഒരു തമിഴ് സിനിമ ചെയ്യുന്നത്. അത് ജിത്തുവിനൊപ്പം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എന്നെ വിശ്വസിച്ചതിന് നന്ദി. ഈ സിനിമയ്ക്കൊപ്പം ഗംഭീരമായ യാത്രയായിരുന്നു.

എല്ലാവരും നവംബർ ആറിന് സീൻ തീയേറ്ററിൽ പോയി കാണുക. അടിപൊളിയായിരിക്കും. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പാം. സിനിമ കാണുന്ന കാലം മുതലേ ഞങ്ങൾ സൂര്യ സാറുടെ ആരാധകരാണ്.

ചെറിയ പ്രായത്തിൽ മാത്രമല്ല, സിനിമയെ ഗൗരവമായി കാണാൻ തുടങ്ങിയ കാലം മുതലേ ഈ കരിയറിനെ ഗൗരവമായി കാണുന്നതിന് ഒരു കാരണം സൂര്യ സാർ ആയിരുന്നു. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്” നസ്രിയ പറഞ്ഞു.







By admin