• Mon. Oct 12th, 2026

24×7 Live News

Apdin News

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

Byadmin

Oct 12, 2026


ഗാസിയാബാദ്, ഉത്തർപ്രദേശ്: നീം കരോളി ബാബ എന്ന അത്ഭുത സിദ്ധിയുള്ള സന്യാസിയെക്കുറിച്ച് രണ്ടു കോടിയില്‍ നിര്‍മ്മിച്ച ‘ഹനുമാൻ അംശ്’ (Hanuman Ansh) എന്ന സിനിമ 437 കോടി രൂപ നേടിയിട്ടും തിയറ്ററുകളില്‍ ഓട്ടം തുടരുകയാണ്. ആപ്പിള്‍ കംപ്യൂട്ടേഴ്സിന്റെ ഉടമ സ്റ്റീവ് ജോബ്സിന് വരെ വഴികാട്ടിയിട്ടുള്ള സന്യാസിവര്യനാണ് നീം കരോളിബാബ. ജീവിതപ്രതിസന്ധി നേരിട്ട ഫെയ്സ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോട് ഇന്ത്യയില്‍ പോയി നീം കരോളി ബാബയെ കാണാന്‍ ഉപദേശിച്ചിരുന്നു സ്റ്റീവ് ജോബ്സ്. നീം കരോലി ബാബ പറഞ്ഞുകൊടുത്ത രീതിയിലുള്ള ധ്യാനമാണ് ട്വിറ്റര്‍ സ്ഥാപകനായ ജാക് ഡോര്‍സി ഇപ്പോഴും പിന്തുടരുന്നത്.

പക്ഷെ ഈ കംപ്യൂട്ടര്‍ ധിഷണാശാലികളുടെ ബുദ്ധിയൊന്നുമില്ലാത്ത ഒരു സാധാരണ സാധുവാണ് നീം കരോളി ബാബ എന്നോര്‍ക്കണം. പക്ഷെ നാട്ടിന്‍പുറത്തെ സാധാരണക്കാനെങ്കിലും അദ്ദേഹത്തിന് വരദാനം പോലെ ലഭിച്ച ദൈവീകസിദ്ധി അത്യപൂര്‍വ്വമാണ്.

ലക്ഷ്മീ നാരായണ്‍ ശര്‍മ്മ അഥവാ ലക്ഷ്മണ്‍ ദാസ് എന്ന സാധാരണക്കാരനാണ് പിന്നീട് നീം കരോലി ബാബ ആയി മാറിയത്. ഫറൂഖാബാദിലെ നീം കരോലി എന്ന റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിതിന് ശേഷം അദ്ദേഹം എങ്ങോട്ടും പോയില്ല. അതിന് ശേഷമാണ് അദ്ദേഹം നീം കരോലി ബാബയായി മാറിയത്. അതിന് പിന്നില്‍ ഒരു കഥയുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ കഥ നടക്കുന്നത്. അന്ന് ട്രെയിനില്‍ ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന നീം കരോലി ബാബയുടെ അടുത്ത് ടിക്കറ്റ് പരിശോധിക്കാന്‍ ടിടിഇ വന്നു. നീം കരോലി ബാബയുടെ കയ്യില്‍ ടിക്കറ്റില്ലാത്തിനാല്‍ അദ്ദേഹത്തെ ടിക്കറ്റ് എക്സാമിനര്‍ ട്രെയിനില്‍ നിന്നും ചവുട്ടി പുറത്താക്കി. പക്ഷെ ആ ട്രെയിന്‍ പിന്നീട് അവിടെ നിന്നും അനങ്ങിയില്ല. ആവി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനാണ്. മറ്റൊരു എഞ്ചിന്‍ കൊണ്ടുവന്ന് കെട്ടിവലിച്ചാല്‍ ട്രെയിന്‍ ഓടുമെന്ന് കരുതി ട്രെയിനെ കെട്ടിവലിക്കാന്‍ എഞ്ചിന്‍ കൊണ്ടുവന്നിട്ടും ട്രെയിന്‍ അനങ്ങിയില്ല. അപ്പോഴാണ് സ്റ്റേഷന്‍ മാസ്റ്റര്‍ അവിടെ എത്തിയത്. എങ്ങിനെയാണ് ട്രെയിന്‍ ഇവിടെ നിര്‍ത്തിയതെന്ന് ചോദിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഒരു സന്യാസിയെ ഇറക്കിവിടാനാണ് ഇവിടെ ട്രെയിന്‍ നിര്‍ത്തിയത്. എന്ന് ടിക്കറ്റ് എക്സാമിനര്‍ പറഞ്ഞു. എന്താണ് ആ സന്യാസിയുടെ പേര് എന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ ചോദിച്ചു. നീം കരോലി ബാബ എന്നായിരുന്നു ടിക്കറ്റ് എക്സാമിനറുടെ മറുപടി. എങ്കില്‍ നിങ്ങള്‍ പോയി ബാബയുടെ കാല്‍ക്കല്‍ വീണ് മാപ്പ് പറഞ്ഞാല്‍ ട്രെയിന്‍ ഓടിക്കൊള്ളും എന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ ടിക്കറ്റ് എക്സാമിനറോട് പറഞ്ഞു. ഇതോടെ താന്‍ ഇറക്കിവിട്ട സന്യാസി നിസ്സാരക്കാരനല്ലെന്ന് ടിക്കറ്റ് എക്സാമിനര്‍ക്ക് തോന്നി. ടിക്കറ്റ് എക്സാമിനര്‍ നീം കരോലി ബാബയുടെ കാല്‍ക്കല്‍ വീണു. ഇവിടെ ഒരു റെയില്‍വേ സ്റ്റേഷന്‍ പണി കഴിപ്പിക്കണം എന്ന് നീം കരോലി ബാബ പറഞ്ഞു. അത് സ്റ്റേഷന്‍ മാസ്റ്റര്‍ സമ്മതിച്ചു. അങ്ങിനെയാണ് നീം കരോലി എന്ന പ്രദേശത്ത് റെയില്‍വേ സ്റ്റേഷന്‍ വന്നത്. ഇവിടെ ട്രെയിന്‍ ഇറങ്ങിയ ബാബ പിന്നീട് നീം കരോലി ബാബയായി മാറി.

ഈ സിനിമ നിറയെ നീം കരോലി ബാബയുടെ അത്ഭുതപ്രവര്‍ത്തികളാണ്. അതാണ് പ്രേക്ഷകരെ ഈ സിനിമയോട് അടുപ്പിച്ചത്. വൈകാതെ തന്നെ ഈ സിനിമ 500 കോടി ക്ലബ്ബില്‍ കയറുമെന്നും പറയുന്നു.ഈ സിനിമയിലെ ഗാനങ്ങളും വന്‍ഹിറ്റാണ്. ഈ സിനിമയില്‍ ഗാനം ആലപിച്ച ഗായകന്‍ ബധിരനാണ്. ഭക്തിഗാനം പാടി ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന സുനില്‍ ലോധി പാടിയ ഒരു ഗാനം യൂട്യൂബില്‍ വൈറലാണ്. ഇതിനോടകം 43 ലക്ഷം പേര്‍ ഈ ഗാനം കണ്ടുകഴിഞ്ഞു. ഒരു ഹനുമാന്‍ ഭക്തിഗാനമാണിത്. ‘മേംനെ തെരെ ഹി ഭറോസ ഹനുമാന്‍’ (എനിക്ക് നിന്നില്‍ വിശ്വാസമുണ്ട് ഹനുമാന്‍ എന്ന് തുടങ്ങുന്ന ഗാനം.)

മറ്റൊരു സവിശേഷത ഈ സിനിമ നിര്‍മ്മിച്ചവരില്‍ ഒരാള്‍ അനുപ്രിയ നഗര്‍ എന്ന പെണ്‍കുട്ടിയാണ്. വെറും 21 വയസ്സുളള പെണ്‍കുട്ടിയാണ് എന്നതാണ്. യുകെയിലെ ബാത് യൂണിവേഴ്സിറ്റിയില്‍ ഇക്കണോമിക്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് അനുപ്രിയ നഗര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ യുകെ പഠനത്തിനിടയില്‍ പാര്‍ട് ടൈം ജോലി ചെയ്ത് കുറച്ചു തുക സമ്പാദിച്ചിരുന്നു. ആകെ മുതല്‍ മുടക്കിന്റെ മൂന്നിലൊന്നാണ് അനുപ്രിയ നഗര്‍ ഇറക്കിയത്. അനുപ്രിയയെ സംബന്ധിച്ചിടത്തോളം തന്റെ കയ്യിലുള്ള സമ്പാദ്യം മുഴുവനും ഈ സിനിമ നിര്‍മ്മിക്കാനായി ചെലവഴിച്ചു. അതിന്റെ കാരണം അനുപ്രിയ നഗര്‍ വിശദീകരിക്കുന്നു:”എനിക്കിതൊരു വൈകാരികമായ പ്രോജക്റ്റാണ്. ലാറി ബ്രില്യന്റ്, സ്റ്റീവ് ജോബ്‌സ് തുടങ്ങിയ നിരവധി വിദേശികളെ മഹാരാജി (നീം കരോളി ബാബ) സ്വാധീനിച്ചിട്ടുണ്ട്, എന്നാൽ ഇന്ത്യയിൽ വളരെ കുറച്ചുപേർക്ക് മാത്രമേ അദ്ദേഹത്തെക്കുറിച്ച് അറിയൂ. അദ്ദേഹത്തിന്റെ ജീവിതകഥ ആളുകൾ അറിയണമെന്നും അദ്ദേഹത്തിന്റെ ആശ്രമം സന്ദർശിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു.” ഇന്ന് അനുപ്രിയ നഗര്‍ ഈ സിനിമയുടെ ലാഭം നേടി കോടീശ്വരിയായിക്കഴിഞ്ഞു. പക്ഷെ ഈ സിനിമയുടെ വിജയവും ബാബയുടെ അനുഗ്രഹമാണെന്ന് വിശ്വസിക്കാനാണ് അനുപ്രിയ നഗറിന് ഇഷ്ടം. “മൂന്ന് സ്ത്രീകളാണ് ഈ ചിത്രം നിർമ്മിച്ചത്, അവരിൽ ഏറ്റവും ഇളയത് ഞാനാണ്. പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ് ഞാൻ ഇതിൽ ചേർന്നത്. ചിത്രം പൂർത്തിയായിരുന്നെങ്കിലും, പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്കുള്ള പണം അണിയറപ്രവർത്തകരുടെ കൈവശമില്ലായിരുന്നു. ചിത്രവുമായി എനിക്ക് ശക്തമായൊരു വൈകാരിക ബന്ധം തോന്നിയതുകൊണ്ട് എന്റെ സമ്പാദ്യം മുഴുവൻ ഇതിനായി വിനിയോഗിച്ചു.”- അനുപ്രിയ പറയുന്നു.



By admin