• Sun. Sep 13th, 2026

24×7 Live News

Apdin News

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

Byadmin

Sep 13, 2026


മലപ്പുറം: പുല്ലാളൂരിലെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച കേസില്‍ പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി.തമിഴ്‌നാട് രജിസ്ട്രേഷനുളള കാര്‍ മലപ്പുറം മേല്‍മുറിയില്‍ ഉപേക്ഷിച്ച നിലയിലാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൊടുവള്ളി സ്വദേശി മക്‌സൂസ് ഹാനൂക് ആണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു.

കുരുവട്ടൂര്‍ പച്ചക്കുളം കുറ്റിപ്പുറത്ത് താഴത്ത് ഇസ്മായില്‍ കുട്ടി ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പകല്‍ മോഷണം നടന്നത്. വീട്ടിലെ പുരുഷന്മാര്‍ ജുമുഅ നമസ്‌കാരത്തിനായി പള്ളിയില്‍ പോയ വേളയിലാണ് പ്രതി കുടിവെള്ളം ആവശ്യപ്പെട്ട് വീട്ടുപടിക്കലെത്തിയത്.

ഈ സമയം ഇസ്മായില്‍ കുട്ടി ഹാജിയുടെ ഭാര്യയും മരുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ കുടിക്കാന്‍ വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയ തക്കത്തിന് പ്രതി വീട്ടിനുള്ളില്‍ കടന്ന് ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങളും കവരുകയായിരുന്നു.



By admin