മലപ്പുറം: സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.മഞ്ചേരിയില്‍ ആണ് സംഭവം.ബിരുദ വിദ്യാര്‍ഥിയായ മഞ്ചേരി സ്വദേശി ശ്രീഹരി(19) ആണ് മരിച്ചത്. കരിക്കാട് പടിഞ്ഞാറെകൊല്ലേരി വീട്ടില്‍ ശ്രീനിവാസന്റെ മകനാണ്.
ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം.മുങ്ങിത്താണ ശ്രീഹരിയെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
മഴയെ തുടര്‍ന്ന് കുളം നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. അഗ്‌നിരക്ഷാസേന എത്തി ശ്രീഹരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.