• Thu. Aug 27th, 2026

24×7 Live News

Apdin News

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഭർത്താവ് അറസ്റ്റിൽ: മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം

Byadmin

Aug 27, 2026


മലപ്പുറം: പോത്തുകല്ലിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു. അന്വേഷണത്തിൽ ആദിവാസി നഗറിലുള്ള 37കാരിയായ ജിഷയാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്നും ഭർത്താവ് അടിച്ചു കൊന്നതാണെന്നും കണ്ടെത്തി. ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബ ജീവിതത്തില്‍ നേരത്തെ ഇരുവരും തമ്മില്‍ പല വിഷയങ്ങളെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായിരുന്നെന്നും ഇതിനെ ചൊല്ലി സുരേഷ് നിഷയെ പലതവണ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിനു ലഭിച്ച സൂചന.

മൂന്നു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. മേലെ മുണ്ടേരി നീര്‍പുഴയുടെ സമീപത്തുനിന്നാണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്. സുരേഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പോത്തുകല്‍ പൊലീസ് കേസില്‍ വിശദമായി അന്വേഷണം നടത്തിവരികയാണ്.



By admin