• Fri. Aug 21st, 2026

24×7 Live News

Apdin News

മഹുവ മൊയ്ത്രയ്ക്ക് അറസ്റ്റ് വാറണ്ട്

Byadmin

Aug 20, 2026


കൊല്‍ക്കൊത്ത: തുടര്‍ച്ചയായി ഒരു കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് കൃഷ്ണനഗര്‍ ജില്ലാ കോടതി. പല തവണ സമന്‍സ് നല്‍കിയിട്ടും കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാത്തതാണ് ജഡ്ജിയെ പ്രകോപിപ്പിച്ചത്. ഒരു വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിച്ചത്.

ആഗസ്ത് 19ന് ഹാജരാകാന്‍ കോടതി അന്ത്യശാസനം നല‍്കിയിട്ടും മഹുവ മൊയ്ത്ര അതിനെ അവഗണിച്ചിരുന്നു. ഇതോടെ ഉടന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇനി ആഗസ്ത് 28നാണ് കേസ് വീണ്ടും പരിഗണിക്കുക.



By admin