• Fri. Aug 21st, 2026

24×7 Live News

Apdin News

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Byadmin

Aug 21, 2026


ന്യൂദല്‍ഹി: ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമിപണ്ട് മുഹമ്മദലി ജിന്ന എങ്ങിനെയാണോ വന്ദേമാതരം പാടിതിരിക്കാന്‍ പ്രതിഷേധിച്ചിരുന്നത് അതേ രിതിയാണ് ഇപ്പോള്‍ സോണിയാഗാന്ധിയും പിന്തുടരുന്നതെന്ന് അര്‍ണബ് ഗോസ്വാമി പറഞ്ഞു.

പണ്ട് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ഹിന്ദു ദൈവങ്ങളെ സ്തുതിക്കുന്ന വന്ദേമാതരത്തിന്റെ ഭാഗങ്ങള്‍ വേണ്ടെന്നായിരുന്നു മുഹമ്മദലി ജിന്ന വാശിപിടിച്ചത്. മുഹമ്മദലി ജിന്നയുടെ സമ്മര്‍ദ്ദം കാരണമാണ് അന്ന് വന്ദേമാതരം നെഹ്രുവും കൂട്ടരും വെട്ടിച്ചുരുക്കിയത്. പക്ഷെ താന്‍ അന്ന് നെഹ്രുവും കോണ്‍ഗ്രസും വെട്ടിച്ചുരുക്കിയത് മാറ്റുമെന്നും പകരം ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ വന്ദേമാതരത്തില്‍ തിരിച്ചുകൊണ്ടുവരുമെന്നുമാണ് മോദി പറഞ്ഞത്. എന്നാല്‍ പണ്ടത്തെ മുഹമ്മദലി ജിന്നയുടെ അതേ നിലപാട്  ആവര്‍ത്തിക്കുക വഴി സോണിയാഗാന്ധി പതിയ മുഹമ്മദലി ജിന്നയായി മാറിയിരിക്കുകയാണെന്നും അര്‍ണബ് ഗോസ്വാമി വാദിക്കുന്നു.

പണ്ട് മുസ്ലിം ലീഗ് എങ്ങിനെയാണോ വന്ദേമാതരത്തെ എതിര്ത്തത് അതേ രീതിയില്‍ ആയിരിക്കുകയാണ് ഇന്ന് കോണ്‍ഗ്രസ് എന്നും അര്‍ണബ് പറയുന്നു.



By admin