• Fri. Aug 21st, 2026

24×7 Live News

Apdin News

ഗാന്ധിജിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനായി മനോജ് ബാജ്‌പേയി, സംവിധാനം സുധീർ മിശ്ര

Byadmin

Aug 21, 2026


ബനാറസ് മീഡിയ വർക്ക്സിന്‍റെ ബാനറിൽ അനുഭവ് സിൻഹയാണ് ചിത്രം നിർമിക്കുന്നത്

ഗാന്ധിജിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനായി മനോജ് ബാജ്‌പേയി, സംവിധാനം സുധീർ മിശ്ര

ഇന്ത‍്യൻ സ്വാതന്ത്ര‍്യ സമര കാലത്ത് മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ 21 ദിവസങ്ങളെ പറ്റി പുതിയ ചിത്രം വരുന്നു. ബോളിവുഡ് നടനും നാഷണൽ അവാർഡ് ജേതാവുമായ മനോജ് ബാജ്പേയി മഹാത്മഗാന്ധിയായി വേഷമിടുന്ന ചിത്രം സുധീർ മിശ്രയാണ് സംവിധാനം ചെയ്യുന്നത്.

ബനാറസ് മീഡിയ വർക്ക്സിന്‍റെ ബാനറിൽ അനുഭവ് സിൻഹയാണ് ചിത്രം നിർമിക്കുന്നത്. ഇന്ത‍്യൻ സ്വാതന്ത്ര‍്യസമര ചരിത്രത്തിലെ പ്രധാനപ്പെട്ടതും എന്നാൽ അത്ര അറിയപ്പെടാത്തതുമായ കഥയായിരിക്കും ചിത്രം പങ്കുവയ്ക്കുന്നത്.

‘രാജ‍്യം സ്വാതന്ത്ര‍്യത്തിലേക്ക് നീങ്ങുകയും ഡൽഹി അധികാരകേന്ദ്രമായി മാറുകയും ചെയ്ത ഘട്ടത്തിലാണ് മഹാത്മാഗാന്ധി അപ്രതീക്ഷിതമായ ഒരു തീരുമാനമെടുത്തത്. അദ്ദേഹം പിന്മാറാൻ തീരുമാനിച്ചു. എന്നാൽ പിന്മാറികൊണ്ട് അദ്ദേഹം സ്വയം പുനർവചിക്കുകയായിരുന്നു. ആ കാലഘട്ടങ്ങളിലെ ഉപരിതല സംഭവങ്ങളാണ് ചരിത്ര പുസ്തത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ ഈ കഥ ആ പ്രശസ്തമായ തീരുമാനത്തിന് പിന്നിലെന്തായിരുന്നുവെന്ന് അന്വേഷിക്കുകയും സ്വന്തം വഴി തെരഞ്ഞെടുത്ത നേതാവിന്‍റെ യാത്ര ചിത്രീകരിക്കുകയും ചെയ്യും’. സുധീർ മിശ്ര പറഞ്ഞു

By admin