• Fri. Jun 5th, 2026

24×7 Live News

Apdin News

മാധവ്ജി തന്ത്രശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിച്ച ആചാര്യന്‍: ജസ്റ്റിസ് പി.ആര്‍. രാമന്‍

Byadmin

Jun 5, 2026


കൊച്ചി: തന്ത്രശാസ്ത്രത്തെയും ക്ഷേത്ര പദ്ധതിയെയും ആധുനിക സയന്‍സുമായി താരതമ്യം ചെയ്ത് സാമാന്യ ജനങ്ങളെ പരിചയപ്പെടുത്തിയ ആചാര്യനായിരുന്നു മാധവ്ജിയെന്ന് ഹൈക്കോടതി റിട്ട. ജഡ്ജിയും ദേവസ്വം ബോര്‍ഡ് മുന്‍ ഓംബുഡ്‌സ്മാനുമായ ജസ്റ്റിസ് പി.ആര്‍. രാമന്‍ പറഞ്ഞു.

തന്ത്രവിദ്യാപീഠം സ്ഥാപകനും പ്രമുഖ ആദ്ധ്യാത്മിക ആചാര്യനുമായിരുന്ന മാധവ്ജി ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിയുന്ന വിധത്തില്‍ ക്ഷേത്രചൈതന്യ രഹസ്യത്തെ വ്യാഖ്യാനിച്ച് മാധവ്ജി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രവിദ്യാപീഠം പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷനായി. തന്ത്രവിദ്യാപീഠം രക്ഷാധികാരി പ്രൊഫ. എം.വി. നടേശന്‍ അനുസ്മരണ ഭാഷണം നടത്തി. എം.പി. സുബ്രഹ്മണ്യ ശര്‍മ്മ, വി.കെ. വിശ്വനാഥന്‍, എ. ഗോപാലകൃഷ്ണന്‍, പി.എസ്. മനോജ് കുമാര്‍, പാര്‍വതി കൈമള്‍ എന്നിവര്‍ സംബന്ധിച്ചു. ഇക്കൊല്ലത്തെ മാധവീയം പുരസ്‌കാരം വിശ്വഹിന്ദു പരിഷത്ത് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സനാതനധര്‍മ്മ പ്രവര്‍ത്തകനുമായ ആര്‍. രവീന്ദ്രന് സമര്‍പ്പിച്ചു.

 



By admin