• Sat. Nov 21st, 2026

24×7 Live News

Apdin News

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് മറ്റൊന്ന്

Byadmin

Nov 21, 2026



തൃശൂർ: തൃശ്ശൂർ പറപ്പൂക്കരയിലെ പള്ളത്ത്, തൊണ്ടയിൽ മിഠായി കുടുങ്ങിയതിനെത്തുടർന്ന് ഒന്നര വയസ്സുകാരനായ ആൺകുട്ടി ദാരുണമായി മരണപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. തൊണ്ടയിൽ കുടുങ്ങിയത് മിഠായിയല്ല, അമരയ്‌ക്കാ കുരുവാണെന്നാണ് പുതിയ കണ്ടെത്തൽ. പല്ലം തൊട്ടുങ്കൽ പുതുപ്പിള്ളിപ്പറമ്പിൽ താമസിക്കുന്ന റൂബി – അനു ദമ്പതികളുടെ മകൻ ഏബൽ ആണ് മരിച്ചത്. കുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.

മിഠായി തൊണ്ടയിൽ കുടുങ്ങിയെന്ന് കരുതി കുട്ടിയെ ഉടൻ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി തൃശൂർ ജില്ല ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തൊണ്ടയിൽ കുടുങ്ങിയത് അമരയ്‌ക്ക കുരുവാണെന്ന് കണ്ടെത്തിയത്.

പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഏയ്ബലിന് ഒരു സഹോദരനുണ്ട്. ആറാം ക്ലാസ് വിദ്യാർഥി ആരോൺ. വീടിനു മുന്നിൽ ഉണങ്ങാൻ വെച്ചിരുന്ന വിത്തുകളിൽ ഒരെണ്ണം കുട്ടി എടുത്ത് വിഴുങ്ങിയതായി പറയപ്പെടുന്നു. പുതുക്കാട് പോലീസ് കേസെടുക്കുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു.

 

By admin