ഓസ്‌ട്രേലിയൻ വനിതാ എ ടീമിനെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. പരമ്പരയിലെ അവസാന മത്സരത്തിൽ നാല് വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 2-1ന് ഇന്ത്യ പരമ്പര വിജയിക്കുകയും ചെയ്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 48.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
മലയാളി താരം മിന്നു മണിയയുടെ കരുത്തിലാണ് ഇന്ത്യയുടെ വിജയം. 56 പന്തുകളിൽ നിന്നും 88 റൺസ് നേടിയാണ് മിന്നു മണി ഇന്ത്യയെ വീജയത്തിലേക്ക് നയിച്ചത്. 12 ഫോറുകളും മൂന്ന് സിക്സുകളുമാണ്ട് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ക്യാപ്റ്റൻ അനുഷ്ക 58 റൺസും തനിഷ സിങ് 60 റൺസും നിക്കി പ്രസാദ് 76 റൺസും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ചാർളി നോട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. 70 പന്തിൽ 109 റൺസ് നേടിയാണ് താരം തിളങ്ങിയത്. 12 ഫോറുകളും 5 സിക്സുകളുമാണ് തരാം നേടിയത്. കോർട്നി വെബ് 95 റൺസും സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ചാർലി നോട്ട് സെഞ്ച്വറി നേടി. താരം 70 പന്തിൽ 12 ഫോറും 5 സിക്‌സും സഹിതം 109 റൺസെടുത്തു. കോർട്‌നി വെബ് 95 റൺസ് കണ്ടെത്തി. ഇരുവരുടേയും മികവിലാണ് ഓസീസ് വനിതകൾ കൂറ്റൻ സ്‌കോർ അടിച്ചത്.
ഇന്ത്യൻ ബൗളിങ് നിരയിൽ വൈഷ്ണവി ശർമ, നിക്കി പ്രസാദ് എന്നിവർ നാല് വിക്കറ്റുകൾ വീതം നേടി കരുത്തുകാട്ടി.