• Tue. Nov 10th, 2026

24×7 Live News

Apdin News

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

Byadmin

Nov 10, 2026


സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയുടെ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു. നവംബർ 14 മുതലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾക്ക് തുടക്കമാവുന്നത്.

രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയിരുന്നു. എന്നാൽ സയ്യിദ് മുഷ്താഖ് അലിയിൽ താരത്തെ ക്യാപ്റ്റനായി തന്നെ ടീം നിയമിച്ചു.

ടീമിൽ ശിവം ദുബെ, സർഫറാസ് ഖാൻ, അക്രിഷ് രഖുവംശി, b മുഷീർ ഖാൻ തുടങ്ങിയ മികച്ച താരങ്ങളും ഇടം നേടിയിട്ടുണ്ട്.

2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം സൂര്യകുമാർ യാദവ് ആഭ്യന്തര ക്രിക്കറ്റുകൾ കളിച്ചിട്ടില്ല. 5 മാസങ്ങൾക്ക് ശേഷമാണ് താരം വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നത്.

മുംബൈ ടീം

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശാർദൂൽ താക്കൂർ, ശിവം ദുബെ, സർഫറാസ് ഖാൻ, മുഷീർ ഖാൻ, തുഷാർ ദേശ്പാണ്ഡെ, അംക്രിഷ് രഘുവംശി, ഷംസ് മുലാനി, ദിവ്യാൻഷ് സക്സേന, മോഹിത് അവസ്തി, ഹാർദിക് തമോറെ (വിക്കറ്റ് കീപ്പർ), സിൽവസ്റ്റർ ഡിസൂസ, അഥർവ അങ്കോലേക്കർ, മാക്സ്വെൽ സ്വാമിനാഥൻ, സുവേദ് പാർക്കർ, സൈരാജ് പാട്ടീൽ







By admin