അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആദരവുമായി ഡച്ച് വിമാന കമ്പനി ട്രാൻസാവിയ. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രാൻസാവിയ ഇക്കാര്യം പുറത്തുവിട്ടത്.
റൊണാൾഡോയുടെ ഐകോണിക് ജേഴ്സി നമ്പറായ ഏഴിന് ആദരം അർപ്പിച്ചുകൊണ്ട് ഫഞ്ചാലിലേക്കുള്ള വിമാനങ്ങളിൽ 7C സീറ്റ് നമ്പർ ഒഴിവാക്കിയതായാണ് കമ്പനി പ്രഖ്യാപിച്ചത്. റൊണാൾഡോ ജനിച്ച സ്ഥലമായ മദെയ്റെ ദീപ് സമൂഹത്തിലാണ് ഫഞ്ചാൽ സ്ഥിതി ചെയ്യുന്നത്.


പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്.
രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചെങ്കിലും റൊണാൾഡോ ക്ലബ്ബ് ഫുട്ബോളിൽ അൽ നസറിനായി തന്റെ പോരാട്ടം തുടരും.