ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാനും സിംബാബ്വെയും. ഒരു ടെസ്റ്റ് മത്സരത്തിൽ ആദ്യ മൂന്ന് ഇന്നിംഗ്സുകളിലും 500 കടക്കുന്ന ആദ്യ മത്സരമായാണ് അഫ്ഗാന്റെയും സിംബാബ്വെയുടെയും പോരാട്ടം രേഖപ്പെടുത്തിയത്. മത്സരം സമനിലയിലാണ് അവസാനിച്ചത്.
സിംബാബ്വെ ആദ്യ ഇന്നിങ്സിൽ 504 റൺസും രണ്ടാം ഇന്നിങ്സിൽ 523 റൺസുമാണ് നേടിയത് അഫ്ഗാനിസ്ഥാൻ 514 റൺസും സ്വന്തമാക്കി.
സിംബാബ്വെക്കായി ആദ്യ ഇന്നിങ്സിൽ ബ്രണ്ടൻ ടെയ്ലർ (131), ബ്രയാൻ ബെന്നറ്റ് (128) റൺസ് നേടി മികച്ച പോരാട്ടം നടത്തി.
അഫാഗൻ നിരയിൽ ഒന്നാം ഇന്നിങ്സിൽ സൈദിക്കുള്ള അടൽ 105 റൺസും റഹ്മാനുള്ള 113 റൺസും ക്യാപ്റ്റൻ റഹ്മത്ത് ഷാ 1073 റൺസും നേടി മികവ് പുറത്തെടുത്തു.
രണ്ടാം ഇന്നിംഗ്സിൽ ക്രയ്ഗ് ഏർവിൻ ആണ് സിംബാബ്വെക്ക് വേണ്ടി ഡബിൾ സെഞ്ച്വറി നേടി തിളങ്ങി. 26 റൺസ് ആണ് താരത്തിന്റെ സമ്പാദ്യം. വെസ്‌ലി മാധെവരെ 100 റൺസും സ്വന്തമാക്കി.