• Mon. Nov 9th, 2026

24×7 Live News

Apdin News

അവനെ ഒഴിവാക്കിയത് ഹൈദരാബാദിന് വലിയ നഷ്ടമാവും: ഡിവില്ലിയേഴ്‌സ്

Byadmin

Nov 9, 2026


ഇംഗ്ലണ്ട് ഓൾ റൗണ്ടർ ലിയാം ലിവിംഗ്സ്റ്റണിനെ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് കൈമാറിയത് സൺറൈസ് ഹൈദരാബാദിന് വലിയ നഷ്ടമാകുമെന്ന് മുൻ സൗത്ത് ആഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്‌സ്. ചെന്നൈയിൽ ലിവിംഗ്സ്റ്റൺ വളരെ ശ്രദ്ധയോടെ കളിക്കണമെന്നും ഡിവില്ലിയേഴ്‌സ് നിർദേശിച്ചു.

“ലിവിംഗ്സ്റ്റൺ ഇപ്പോൾ മികച്ച രീതിയിൽ ആണ് ക്രിക്കറ്റ് കളിക്കുന്നത്. അദ്ദേഹത്തിന്റെ ഗോൾഫ് പോലെയുള്ള ബാറ്റിംഗ് വളരെ മികച്ചതാണ്. അത് ടീമിന് വലിയൊരു കരുത്താണ്. ഈ ട്രേഡിൽ എല്ലാവരും സന്തുഷ്ടരാണെങ്കിലും ഹൈദരാബാദിന് ഇത് വലിയ നഷ്ടമാണെന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ ഐപിഎല്ലിൽ അദ്ദേഹത്തെ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന് തോന്നുന്നു.

ആർസിബിയിലും മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇനി ചെന്നൈയിലേക്കാണ് പോകുന്നത്. പുതിയ ടീമിൽ കൂടുതൽ ശ്രദ്ധയോടെ കളിക്കണം. അമിതമായ ആത്മവിശ്വാസം കാണിക്കാതെ കളിക്കാൻ അദ്ദേഹം ശ്രദ്ധിക്കണം. ലിവിംഗ്സ്റ്റൺ ആക്രമണ ശൈലിയിൽ കളിക്കുന്ന താരമാണ്. അതിനാൽ തന്നെ അദ്ദേഹത്തിന് നൽകുന്ന റോൾ എന്താണെന്നതിന് ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ പ്രകടനങ്ങൾ.

തന്റെ റോൾ വ്യക്തമായി മനസ്സിലാക്കി അതിനനുസരിച്ച് തയ്യാറെടുത്താൽ ഏത് പിച്ചിലും നന്നായി കളിക്കാൻ സാധിക്കും. സ്വന്തം അനുഭവം ഉപയോഗിച്ച് സാഹചര്യങ്ങൾക്കനു സരിച്ച് കളിക്കുകയാണ് വേണ്ടത്. ചെപ്പോക്ക് പിച്ച് എപ്പോഴും സ്പിന്നർമാർക്ക് അനുകൂലമാകണമെന്നില്ല അവിടെ പേസ് ബൗളർമാർക്ക് മികച്ച പ്രകടനം നടത്താൻ കഴിയുന്ന മത്സരങ്ങളും ഉണ്ടായിട്ടുണ്ട്.

ചെപ്പോക്കിലെ പിച്ചിൽ സ്പിൻ മാത്രമേ ലഭിക്കുവെന്ന മുൻ ധാരണയോടെ ലിവിംഗ്സ്റ്റൺ കളിക്കരുത്. പീച്ചിന്റെ സാഹചര്യം മനസ്സിലാക്കി വ്യക്തമായ മനസ്സോടെ കളിക്കുക എന്നതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി” ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.







By admin