
തിരുവനന്തപുരം: എല്‍പിഎസ്ടി സമരസമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ കെട്ടിയിരിക്കുന്ന സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് കണ്‍വീനര്‍ എസ് വളര്‍മതിക്ക് കന്റോണ്‍മെന്റ് പോലീസ് വീണ്ടും നോട്ടീസ് നല്‍കി.
നീക്കിയില്ലെങ്കില്‍ തുടര്‍ നിയമനടപടി സ്വീകരിക്കും. സമരപ്പന്തല്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെ നല്‍കിയ നോട്ടീസിന്റെ സമയപരിധി ഇന്നലെ അവസാനിച്ചതിനാലാണ് ഇന്ന് വീണ്ടും നോട്ടീസ് നല്‍കിയത്. പൊതുജനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഫുട്പാത്ത് കൈയേറിയാണ് സമരം. ഇതിന്റെ ഭാഗമായി അനധികൃത ഷെഡും ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുമുണ്ട്. 24 മണിക്കൂറിനുള്ളില്‍ മൈക്ക് സെറ്റ് അടക്കമുള്ളവ മാറ്റണമെന്നാണ് ഹൈക്കോടതി ഉത്തരവ് പരാമര്‍ശിച്ച് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.