• Wed. Nov 11th, 2026

24×7 Live News

Apdin News

അതിരറ്റ ഭക്തിയും കളങ്കമില്ലാത്ത മനസും ; രാജ്യം മുഴുവൻ തിരഞ്ഞാലും ഇങ്ങനെയൊരു സീതയെ കണ്ടെത്താനാവില്ല ; സായി പല്ലവിയെ പ്രശംസിച്ച് ധനുഷ്

Byadmin

Nov 9, 2026



നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണത്തിൽ സീതയായി അഭിനയിച്ച നടി സായ് പല്ലവിയ്‌ക്കെതിരെ കടുത്ത ബോഡി ഷെയ്‌മിംഗാണ് നടക്കുന്നത് . എന്നാലിപ്പോൾ സായി പല്ലവിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ധനുഷ്.

രാജ്യം മുഴുവൻ തിരഞ്ഞാലും അവരെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാവില്ലെന്ന് ധനുഷ് പറഞ്ഞു.തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഓം’ ന്റെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധനുഷ് .

​​” സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ച് ധാരാളം ചർച്ചകളും വിമർശനങ്ങളും നടക്കുന്നുണ്ട്. എന്തിന് വേണ്ടിയാണിത് . ഷൂട്ടിംഗിന്റെ ഇടവേളകളിൽ പോലും അവർ എപ്പോഴും പ്രാർത്ഥനയിൽ മുഴുകിയിരുന്നു. ഇന്ത്യ മുഴുവൻ തിരഞ്ഞാലും, അവരെപ്പോലുള്ള മറ്റൊരു സീതയെ നിങ്ങൾക്ക് കണ്ടെത്താനാവില്ല. ദൈവത്തോട് അതിരറ്റ ഭക്തിയും ശുദ്ധഹൃദയവുമുള്ള വ്യക്തിയാണ് അവർ. കാണാൻ വളരെ സുന്ദരിയാണ്, അതിശയകരമായ ഒരു കലാകാരിയുമാണ് അവർ,” ധനുഷ് പറഞ്ഞു.

“മാരി 2 എന്ന സിനിമയിൽ ആദ്യമായി സായ് പല്ലവിയെ കണ്ടപ്പോൾ, അവർ വളരെ നിഷ്കളങ്കയായിരുന്നു, വളരെ കുറച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ. എന്തെങ്കിലും പറയുന്നതിനുമുമ്പ് നന്നായി ചിന്തിക്കുമായിരുന്നു, സംസാരിക്കാൻ മടിക്കുമായിരുന്നു. അതായിരുന്നു അവരുടെ വ്യക്തിത്വം.

ഒമ്പത് വർഷങ്ങൾക്ക് ശേഷം ഈ സിനിമയുടെ സെറ്റുകളിൽ ഞാൻ അവരെ കണ്ടപ്പോൾ,  പൂർണ്ണമായും മാറിയിരുന്നു. അവർ വ്യത്യസ്തയായ ഒരു വ്യക്തിയായി മാറി. സിനിമാ കലയിൽ പൂർണ്ണമായും പ്രാവീണ്യം നേടിയതുപോലെ അവർ അവിടെ നിന്നു.  സംസാരത്തിലും നടത്തത്തിലും ആംഗ്യങ്ങളിലും അപാരമായ ആത്മവിശ്വാസവും മാന്യതയും ഉണ്ടായിരുന്നു. അത് ശരിക്കും ഒരു അത്ഭുതമായിരുന്നു,” ധനുഷ് പറഞ്ഞു.

 

By admin