• Wed. Nov 11th, 2026

24×7 Live News

Apdin News

ഭാവിയിൽ അവൻ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങൾക്കൊപ്പം എത്തും: അമ്പാട്ടി റായിഡു

Byadmin

Nov 11, 2026


ഇന്ത്യൻ ടെസ്റ്റ്‌ ഓപ്പണർ യശ്വസി ജെയ്സ്വാളിന് ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങൾക്കൊപ്പം എത്താൻ സാധിക്കുമെന്ന് മുൻ ഇന്ത്യ താരം അമ്പാട്ടി റായിഡു. ഏകദിന ക്രിക്കറ്റിലും അധികം വൈകാതെ ജെയ്സ്വാൾ മികവ് തെളിയിക്കുമെന്നും റായിഡു അഭിപ്രായപ്പെട്ടു.

“ഇപ്പോൾ നമ്മുടെ ടീമിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ് അദ്ദേഹം. ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങൾക്കൊപ്പം എത്താൻ അദ്ദേഹത്തിന് സാധിക്കും. മികച്ച കളിയും കഴിവും മാത്രമല്ല ഒരു നല്ല ടെസ്റ്റ് താരം ആകാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ട്. അദ്ദേഹം മികച്ച ഒരു ക്രിക്കറ്റ് താരമാണ്. വൈറ്റ് ബോൾ ക്രിക്കറ്റിലും അദ്ദേഹം തെളിയിക്കാൻ അധികം വൈകില്ല” അമ്പാട്ടി റായിഡു ക്രിക്ബസിലൂടെ പറഞ്ഞു.







By admin