• Tue. Nov 10th, 2026

24×7 Live News

Apdin News

വലിയൊരു സെഞ്ച്വറി നേടുമെന്ന് ഞാൻ അച്ഛനോട് പറഞ്ഞിരുന്നു: ആര്യവീർ സെവാഗ്

Byadmin

Nov 10, 2026


അണ്ടർ 19 ഏഷ്യ കപ്പിൽ യുഎഇക്കെതിരെ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം ആര്യവീർ സെവാഗ് തന്റെ സന്തോഷം പങ്കുവെച്ചു. ഇന്ന് താൻ സെഞ്ച്വറി നേടുമെന്ന് വീരേന്ദർ സെവാഗിന് വാക്ക് നൽകിയിരുന്നുവെന്നാണ് ആര്യവീർ മത്സരം ശേഷം പറഞ്ഞത്.

”വിക്കറ്റ് കുറച്ച് തിരിയുന്നുണ്ടായിരുന്നു. എങ്കിലും ക്ഷമയോടെ കളിച്ച് 40 ഓവർ വരെ ബാറ്റ് ചെയ്യണമെന്നായിരുന്നു എന്റെ തീരുമാനം. വിക്കറ്റിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഡോട്ട് ബോളുകളെക്കുറിച്ച് ഞാൻ ആശങ്കപ്പെട്ടില്ല. എനിക്ക് വലിയൊരു സ്കോർ നേടാൻ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.

ഇന്ന് വലിയൊരു സ്കോർ നേടുമെന്ന് ഞാൻ ഒരാൾക്ക് വാക്ക് നൽകിയിരുന്നു. അത് സന്തോഷത്തോടെ നിറവേറ്റാനും എനിക്ക് കഴിഞ്ഞു. ആ വ്യക്തി എന്റെ അച്ഛനായ വീരേന്ദർ സെവാഗാണ്. വലിയൊരു സെഞ്ച്വറി നേടുമെന്ന് ഞാൻ അച്ഛനോട് പറഞ്ഞിരുന്നു. വലിയ സെഞ്ച്വറികൾ അച്ഛന് എന്നും ഇഷ്ടമാണ്. ആ ഇഷ്ടം എനിക്കും പാരമ്പര്യമായി ലഭിച്ചതാണ്” ആര്യവീർ സെവാഗ് പറഞ്ഞു.

മത്സരത്തിൽ 160 റൺസ് നേടിയാണ് ആര്യവീർ തിളങ്ങിയത്. 17 ഫോറുകളും 7 സിക്സുകളും ആണ് താരം അടിച്ചെടുത്തത്. യുഎഇക്കെതിരെ ഇന്ത്യ 70 റൺസിന്റെ തകർപ്പൻ വിജയമാണ് നേടിയത്. ഇന്ത്യ ഉയർത്തിയ 309 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ യുഎഇയുടെ ഇന്നിങ്‌സ് 239 റൺസിൽ അവസാനിച്ചു.

ഇന്ത്യൻ ബോളിങ്ങിൽ ഇഷാൻ സൂദ് നാല് വിക്കറ്റുകൾ നേടിയപ്പോൾ മോഹിത് ഉൽവ, മനൽ ചൗഹാൻ, കാവ്യ പട്ടേൽ, യഷ് ബർദൻ ചൗഹാൻ, ആര്യൻ സാവ്സാനി, അർജുൻ രാജ്‌പുത് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. 74 റൺസ് നേടിയ അഹമ്മദ് കുദാദാണ് യു.എ.ഇ നിരയിലെ ടോപ്പ് സ്കോറർ.







By admin