• Tue. Nov 10th, 2026

24×7 Live News

Apdin News

കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ വാഹനം വില്‍ക്കുകയാണ് നല്ലത്: ഗതാഗത മന്ത്രി

Byadmin

Nov 10, 2026



തൃശൂര്‍: കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ വാഹനം വില്‍ക്കുകയാണ് നല്ലതെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന രക്ഷിതാക്കളാണ് ഉത്തരവാദികള്‍.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്ന സംഭവങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
ഇത്തരം സംഭവങ്ങളില്‍ ഉന്നതരായ വ്യക്തികളുടെ പേരില്‍ പോലും കേസെടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും ജോണ്‍ പറഞ്ഞു. പതിനാറും പതിനേഴും വയസ്സുള്ള കുട്ടികള്‍ക്ക് ഉപദേശം നല്‍കിയതുകൊണ്ട് വലിയ കാര്യമുണ്ടാകുമെന്ന് കരുതുന്നില്ല. രക്ഷിതാക്കളുടെ വാഹനങ്ങള്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കാതിരിക്കുകയാണ് വേണ്ടത് മന്ത്രി വിശദീകരിച്ചു.

By admin