
പത്തനംതിട്ട: മുഖ്യമന്ത്രി വി ഡി സതീശനെതിരായ തന്റെ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരുടെയും പിന്തുണ നേടിയിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. വിമർശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ അഭിപ്രായങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ എഐസിസിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി.
മുസ്ലീം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി നല്‍കിയതിന് താന്‍ എതിരല്ല. ഇത്തരം കാര്യങ്ങള്‍ കൂട്ടായ തീരുമാനത്തിലൂടെ വേണമെന്നാണ് താന്‍ പറഞ്ഞതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസുമായി ഒരു സംഘര്‍ഷവുമില്ല. മുഖ്യമന്ത്രിക്കെതിരെ പറയേണ്ടി വന്നു എന്നത് യാഥാര്‍ഥ്യമാണ്. പറയേണ്ടതെല്ലാം താൻ ഇന്നലെ പറഞ്ഞിട്ടുണ്ട്. അതിലപ്പുറം ഒന്നും പറയാനില്ലെന്നും കണ്‍വീനര്‍ പറഞ്ഞു.
ആരുടെയും പിന്തുണ തേടിയല്ല മുഖ്യമന്ത്രിക്കെതിരെ പ്രതികരണം നടത്തിയത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള പ്രതികരണമാണ് നടത്തിയത്. പറയാനുള്ള കാര്യം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ എഐസിസിയെ അറിയിക്കും. തന്നെ യുഡിഎഫ് കണ്‍വീനറാക്കിയത് എഐസിസിയാണ്. അതുകൊണ്ട് അവരെ അറിയിക്കുയെന്നത് തന്റെ കടമയും ഉത്തരവാദിത്വവുമാണ്.
നാലുമാസത്തില്‍ ഒരിക്കല്‍ മാത്രമാണ് യുഡിഎഫ് യോഗം ചേര്‍ന്നത്. അതിനുശേഷം കൂടിയിട്ടില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ തിരക്കിട്ട പരിപാടികളാവാം. മറ്റ് കാരണങ്ങളുമാകാം. എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് യോഗം കൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
SUMMARY: is based on personal experience; Adoor Prakash