ന്യൂദല്‍ഹി : മുഖ്യമന്ത്രി നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡും ബുദ്ധിമുട്ടവെ കേരളത്തില്‍ പൊതുവികാരം അറിയാന്‍ രഹസ്യനിരീക്ഷകരെ എ ഐ സി സി നിയോഗിച്ചതായി വിവരം.മൂന്ന് രഹസ്യ നിരീക്ഷകര്‍ കേരളത്തില്‍ എത്തുമെന്നാണ് സൂചന.
അതിനിടെ, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കെപിസിസി മുന്‍ അധ്യക്ഷന്‍മാരെ എഐസിസി അടിയന്തരമായി ദല്‍ഹിക്ക് വിളിപ്പിച്ചു.കെ. സുധാകരനും കെ. മുരളീധരനും ചൊവ്വാഴ്ച ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. മുല്ലപ്പളളി രാമചന്ദ്രന്‍ ദല്‍ഹിക്ക് വരുന്നില്ലെന്നും ഫോണിലൂടെ അഭിപ്രായം അറിയിക്കുമെന്നും വെളിപ്പെടുത്തി.
സോണിയ, രാഹുല്‍, പ്രിയങ്ക കൂടിക്കാഴ്ചയിലാണ് മുതിര്‍ന്ന നേതാക്കളോട് അഭിപ്രായം ചോദിക്കാമെന്ന് തീരുമാനമായത്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും അണികളും അതൃപ്തിയിലാണ്.
കെ സി വേണുഗോപാലാണ് നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍തൂക്കമുളളത്.കൂടുതല്‍ എം എല്‍ എമാരുടെ പിന്തുണയും രാഹുല്‍ ഗാന്ധിയോടുളള അടുപ്പവും അദ്ദേഹത്തിന് ഗുണകരമാണ്. എന്നാല്‍ വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.