• Fri. May 15th, 2026

24×7 Live News

Apdin News

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Byadmin

May 14, 2026


തിരുവനന്തപുരം: മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വി.ഡി.സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അവരുടെ വീടുകളിലെത്തി കണ്ടു.ആദ്യം എ കെ ആന്റണിയുടെ വീട്ടിലെത്തി അനുഗ്രഹാശിസുകള്‍ തേടി.തുടക്കത്തിലെ വന്‍ പ്രഖ്യാപനങ്ങളല്ല വേണ്ടതെന്ന് ആന്റണി കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.കാര്യങ്ങള്‍ നേരെയാക്കാന്‍ സതീശന് സമയം നല്‍കണം.

തുടര്‍ന്ന് വി എം സുധീരന്റെ ഗൗരീപട്ടത്തെ വീട്ടിലെത്തി.അധികാരം ഉണ്ടാകുമ്പോള്‍ ചില സുഹൃത്തുക്കള്‍ അടുത്തുകൂടുമെന്നും അവരെ കരുതിയിരിക്കണമെന്നും സുധീരന്‍ ഉപദേശിച്ചു.

രാത്രി ഉമ്മന്‍ ചാണ്ടിയുടെ ജഗതിയിലെ വീട്ടിലെത്തിയ സതീശനെ മറിയാമ്മ ഉമ്മനും മകന്‍ നിയുക്ത എംഎല്‍ എ ചാണ്ടി ഉമ്മനും സഹോദരി മറിയ ഉമ്മനും ചേര്‍ന്ന് സ്വീകരിച്ചു.ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയാകാന്‍ കഴിയാത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് വി ഡി സതീശന്‍ പറഞ്ഞു. 2006 മുതല്‍ 2011വരെയായിരുന്നു തന്റെ ജീവിതത്തിലെ സുവര്‍ണകാലം.ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായപ്പോള്‍ സഭയില്‍ അടിയന്തര പ്രമേയമങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കി. സിഎല്‍പിയില്‍ വിമര്‍ശിച്ചാലും പരാതി പറഞ്ഞാല്‍ അദ്ദേഹം നടപടി എടുക്കും. എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കണമെന്ന് മറിയാമ്മ ഉമ്മനോട് സതീശന്‍ അഭ്യര്‍ത്ഥിച്ചു.

പിണറായി വിജയനെ കാണാന്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.



By admin