കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനെതുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ പുതിയ പദവികളിലേക്ക് നിയോഗിക്കപ്പെട്ടതിനെതുടര്‍ന്ന് ഒഴിവു വന്ന സ്ഥാനങ്ങളിലേക്ക് പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി അധികാരപ്പെടുത്തിയതനുസരിച്ച് പുതിയ ഭാരവാഹികളെ മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
സംസ്ഥാന ഭാരവാഹികള്‍
പി അബ്ദുല്‍ ഹമീദ് (മലപ്പുറം), എ.അബ്ദുറഹിമാന്‍ (കാസര്‍ക്കോട്), ശ്യാം സുന്ദര്‍ (ഹരിപ്പാട്) എന്നിവരെ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായും പി ഉബൈദുല്ല (മലപ്പുറം), കമാല്‍ മാക്കിയില്‍ (ആലപ്പുഴ), റഫീഖ് മണിമല (കോട്ടയം) എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയോഗിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍
മുഹമ്മദ് ടി പാറാട് (കണ്ണൂര്‍), ജി മാഹീന്‍ അബൂബക്കര്‍ (തിരുവനന്തപുരം) എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി പ്രഖ്യാപിച്ചു
കാസര്‍ക്കോട് ജില്ല
കാസര്‍ക്കോട് ജില്ലാ മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ടായി മുന്‍ എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിനെയും ജനറല്‍ സെക്രട്ടറിയായി പി.എം മുനീര്‍ ഹാജിയേയും ട്രഷററായി കെ.ഇ.എ ബക്കറിനേയും നിയമിച്ചു. വൈസ് പ്രസിഡണ്ടുമാരായി കെ.എം അബ്ദുറഹിമാന്‍, വി.കെ ബാവ (തൃക്കരിപ്പൂര്‍) എന്നിവരേയും സെക്രട്ടറിയായി അഷ്‌റഫ് എടനീരിനെയും നിയമിച്ചു.
കോഴിക്കോട് ജില്ല
കോഴിക്കോട് ജില്ലാ മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി ടി.ടി ഇസ്്മായിലിനെയും ജനറല്‍ സെക്രട്ടറിയായി സൂപ്പി നരിക്കാട്ടിരിയേയും ട്രഷററായി എന്‍.സി അബൂബക്കറിനെയും നിയോഗിച്ചു. വൈസ് പ്രസിഡണ്ടുമാരായി എന്‍.പി മുഹമ്മദാലി (നാദാപുരം), അനീസ് ആദം (കോഴിക്കോട്), കെ.വി മുഹമ്മദ് (താമരശ്ശേരി) എന്നിവരേയും സെക്രട്ടറിമാരായി പി.കെ ഷറഫുദ്ദീന്‍ (കുന്ദമംഗംലം), ടി മൊയ്തീന്‍കോയ (കൊടുവള്ളി), റിയാസ് അരീക്കാട് (ബേപ്പൂര്‍), കെ.എം.എ റഷീദ് (കുന്ദമംഗലം) എന്നിവരേയും നിയമിച്ചു.
മലപ്പുറം ജില്ല
മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി മുന്‍ എം.എല്‍.എ അഡ്വ. എം ഉമ്മറിനെ (മഞ്ചേരി) നിയമിച്ചു. സെക്രട്ടറിമാരായി ശരീഫ് കുറ്റൂര്‍, മുജീബ് കാടേരി എന്നിവരേയും നിയമിച്ചു.
എറണാകുളം ജില്ല
എറണാകുളം ജില്ലാ മുസ്്‌ലിംലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി അഷ്‌റഫ് മൂപ്പനേയും ട്രഷററായി കെ.എച്ച് മുഹമ്മദ് കുഞ്ഞിയേയും വൈസ് പ്രസിഡണ്ടായി പി.എ അഹമ്മദ് കബീറിനെയും പ്രഖ്യാപിച്ചു.
കൊല്ലം ജില്ല
കൊല്ലം ജില്ലാ മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി പോരേടം ബദറിനേയും സെക്രട്ടറിയായി കാട്ടൂര്‍ ബഷീറിനെയും നിയോഗിച്ചു.
തിരുവനന്തപുരം ജില്ല
തിരുവനന്തപുരം ജില്ലാ മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ടായി നിസാര്‍ മുഹമ്മദ് സുല്‍ഫിയേയും ജനറല്‍ സെക്രട്ടറിയായി എം മാഹീന്‍ അബൂബക്കര്‍ കാട്ടാക്കടയേയും നിയോഗിച്ചു. ഫറാസ് മാറ്റപ്പള്ളി, ജസീം മഹാണി, ഹാരിസ് കരമന എന്നിവരെ സെക്രട്ടറിമാരായും നിയോഗിച്ചു.