• Wed. Nov 25th, 2026

24×7 Live News

Apdin News

മുൻ ഇന്ത്യൻ പരിശീലകൻ പഞ്ചാബിൽ; മുംബൈയിലെ കൂട്ടുകെട്ട് ആവർത്തിക്കുന്നു

Byadmin

Nov 25, 2026


2027 ഐപിഎല്ലിന് മുന്നോടിയായി മുൻ ഇന്ത്യൻ ബൗളിംഗ് പരിശീലകൻ പരാസ് മാംബ്രയെ ബൗളിംഗ് കോച്ചായി നിയമിച്ച് പഞ്ചാബ് കിംഗ്സ്. മുംബൈ ഇന്ത്യൻസിൽ നിന്നും പടിയിറങ്ങിയാണ് പരാസ് മാംബ്ര പഞ്ചാബിൽ എത്തുന്നത്.

2015ൽ മുംബൈ ഇന്ത്യൻസിൽ നിലവിലെ പഞ്ചാബിന്റെ പരിശീലകനായ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങുമായി മാംബ്രെ പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരും മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി ഇപ്പോൾ വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ്. 2021 മുതൽ 2024 വരെയാണ് മാംബ്രെ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി സേവനമനുഷ്ഠിച്ചത്.

ഐപിഎല്ലിൽ ആദ്യ കിരീടം ലക്ഷ്യം വെച്ചാണ് പഞ്ചാബ് ഇത്തരത്തിൽ ഒരു വലിയ നീക്കം നടത്തിയിരിക്കുന്നത്. ഐപിഎല്ലിൽ രണ്ട് തവണ മാത്രമാണ് പഞ്ചാബിന് ഫൈനൽ വരെ മുന്നേറാൻ സാധിച്ചിട്ടുള്ളൂ.

ആദ്യമായി 2014ൽ ഫൈനൽ യോഗ്യത നേടിയപ്പോൾ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനോട് തോറ്റു ടീമിന് കിരീടം നഷ്ടമാവുകയായിരുന്നു. പിന്നീട് 2025ലാണ് പഞ്ചാബ് അവസാനമായി ഐപിഎന്റെ ഫൈനലിലേക്ക് നടന്നു കയറിയത്.

എന്നാൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ട് രണ്ടാം തവണയും കിരീടം നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ സീസണിൽ തുടർച്ചയായി ആറ് മത്സരങ്ങൾ വിജയിച്ചെത്തിയ പഞ്ചാബിന് പിന്നീട് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. ഇത്തവണ ഇതെല്ലാം മറികടന്നു കൊണ്ട് ആദ്യ കിരീടം നേടാനാവും പഞ്ചാബ് കിങ്സ് കളത്തിൽ ഇറങ്ങുക.







By admin