• Wed. Aug 19th, 2026

24×7 Live News

Apdin News

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

Byadmin

Aug 19, 2026


ചെന്നൈ: മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചതോടെ ഐടി ബിസിനസ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് സോഹോ എന്ന കമ്പനിയുടെ ഉടമയായ ശ്രീധര്‍ വെമ്പു. ബിസിനസ് തുടരാന്‍ പോലും കഴിയാത്ത ഒരു സ്ഥിതിയിലേക്ക് മെമ്മറി ചിപ്പുകള്‍ക്ക് വില ഉയര്‍ന്നു കഴിഞ്ഞെന്നും ശ്രീധര്‍ വെമ്പു പറഞ്ഞു.

കഴിഞ്ഞ 12 മാസങ്ങള്‍ക്കുള്ളിലാണ് മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനത്തോളം വില ഉയര്‍ന്നത്. ഇതിന് പ്രധാനകാരണം എഐ ഡേറ്റ സെന്‍ററുകള്‍ സ്ഥാപിക്കുന്നതിലേക്ക് കമ്പനികള്‍ കൂടുതല്‍ ശ്രദ്ധതിരിച്ചതാണ്. ഇതോടെ പണ്ട് മെമ്മറി ചിപുകള്‍ നിര്‍മ്മിച്ച സാംസങ്ങ്, ഹൈനിക്സ് തുടങ്ങിയവയൊന്നും ധാരാളമായി മെമ്മറി ചിപുകള്‍ നിര്‍മ്മിക്കാതായി.



By admin