പെരിന്തല്‍മണ്ണ:പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചതിന് മലപ്പുറത്ത് ജോലി ചെയ്യുന്ന ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ സൈബര്‍ ആക്രമണം. മലപ്പുറം അല്‍ ശിഫ ആശുപത്രിയില്‍ എന്‍ക്രൈനോളജിസ്റ്റായി ജോലി ചെയ്യുന്ന ഡോക്ടര്‍ വിഷ്ണു വാസുദേവിനാണ് ഈ ദുര്യോഗം.
യുക്തിവാദി കൂടിയായ ഡോക്ടര്‍ വിഷ്ണു വാസുദേവ് കഴിഞ്ഞ ദിവസമാണ് മോദിയെ പിന്തുണച്ച് പോസ്റ്റിട്ടത്. നരേന്ദ്രമോദി ചെയ്ത നല്ലകാര്യങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു ഈ പോസ്റ്റ്. എന്നാല്‍ ഇതിനെതിരെ ഡോക്ടര്‍ക്ക് വധഭീഷണിയുള്‍പ്പെടെ വന്നു.സാധാരണ ആരോഗ്യവിഷയത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന വിഷ്ണു വാസുദേവിന് ഇപ്പോള്‍ കമന്‍റ് ബോക്സില്‍ നിറയെ തെറിയഭിഷേകമാണ്.
എത്രയോ പോസ്റ്റുകളില്‍ ഇതിന് മുന്‍പ് ബിജെപിയെ നിരന്തരം വിര്ശിച്ചുള്ള ആളാണ് ഡോക്ടര്‍ വിഷ്ണു വാസുദേവ്. പക്ഷെ ഒരിയ്‌ക്കല്‍ മാത്രം മോദിയെ അഭിനന്ദിക്കണമെന്ന്തോന്നി.ആ നിമിഷം ഡോ. വിഷ്ണു വാസുദേവ് സംഘിയായി മാറുകയായിരുന്നു.
ശാരീരികാക്രമണഭീഷണി, തലവെട്ട് ഭീഷണി എന്നിവ അവസാനിക്കാതെ തുടര്‍ന്നതോടെ, കഴിഞ്ഞ ദിവസം ഈ വിവാദ പോസ്റ്റ് ഡോക്ടര്‍ വിഷ്ണു വാസുദേവ് പിന്‍വലിച്ചിരുന്നു.