
കൊച്ചി: യുവ ഡോക്ടറെ മര്‍ദിച്ച കേസില്‍ നടിയുള്‍പ്പെടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി.നടി അതുല്യ ചന്ദ്രന്‍, ബിപിന്‍ പെരുമ്പള്ളി, സഹായി വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ ദിവസമാണ് നടി അടക്കം മൂന്ന് പേര്‍ ജാമ്യത്തിനായി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതികള്‍ പറയുന്നത്.ഡോക്ടറാണ് ഇതിന്റെയെല്ലാം ആസൂത്രണമെന്നാണ് പ്രതികള്‍ എതിര്‍ സത്യവാംഗ്മൂലത്തില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ പൊലീസ് ഈ വാദം ശക്തമായി എതിര്‍ത്തു.പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു.പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് കേസിനെ ബാധിക്കും. ഈ വാദങ്ങള്‍ കൂടി പരിഗണിച്ചാണ് നടി ഉള്‍പ്പടെയുള്ള മൂന്ന് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയത്.
കേസില്‍ ഇനിയും എട്ടോളം ആളുകള്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം, ഡോക്ടര്‍ക്കെതിരെ എടുത്ത ബലാത്സംഗ കേസില്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസ് തെളിവുകള്‍ പരിശോധിച്ച് തുടങ്ങി. ഡോക്ടറെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും.
മദ്യം നല്‍കി തന്നെ ബലാത്സംഗം ചെയ്തു, തന്റെ അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്ന് സംശയിക്കുന്നതായും കാട്ടിയാണ് യുവനടിയുടെ ബന്ധു ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ പരാതി നല്‍കിയത്. ഡോക്ടറുടെ ഫോണും ഹാജരാക്കി.ഫോണ്‍ പരിശോധിച്ചപ്പോള്‍ പന്ത്രണ്ടോളം സ്ത്രീകള്‍ക്കൊപ്പം ഉള്ള അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചതായാണ് പ്രാഥമികമായി മനസിലാവുന്നത്. ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്തും.ഡോ ജോണ്‍സണ്‍ വര്‍ഗീസിനെപിടികൂടാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാനാണ് പൊലീസ് നീക്കം.