തിരുവനന്തപുരം:വെളിച്ചമില്ലാത്തതിനെ തുടർന്ന് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ രോഗിയുടെ മുറിവ് തുന്നിക്കെട്ടേണ്ടി വന്ന സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ.പാലോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലാണ് സംഭവം നടന്നത്.
ആ ശസ്ത്രക്രിയാ മേശയില്‍ രക്തം വാർന്ന് കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കില്‍ ‘വൈദ്യുതി തടസ്സം അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, അത് വരെ കാത്തിരിക്കാം’ എന്ന് മുരളീധരന്‍ പറയുമായിരുന്നോ എന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ ചോദിച്ചു. സർക്കാർ ആശുപത്രിയില്‍ ജനറേറ്റർ ഇല്ലാത്ത വീഴ്ച മറച്ചുവെച്ച്, പരിമിതികള്‍ക്കുള്ളില്‍ നിന്ന് സേവനം നല്‍കുന്ന ഡോക്ടർമാരെ കുറ്റപ്പെടുത്താനാണ് മന്ത്രി ശ്രമിച്ചതെന്നും അവർ ആരോപിച്ചു.
അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ അധികൃതർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും, സ്വന്തം ആശുപത്രികളില്‍ ബാക്കപ്പ് വൈദ്യുതി ഉറപ്പാക്കാൻ കഴിയാത്ത ആരോഗ്യ സംവിധാനത്തിന്റെ ദയനീയ അവസ്ഥയാണ് ഇത് വ്യക്തമാക്കുന്നതെന്നും ശോഭ വിമര്‍ശിച്ചു.