• Sun. Sep 20th, 2026

24×7 Live News

Apdin News

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Byadmin

Sep 20, 2026


മുംബൈ: ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും വീണ്ടും കുഞ്ഞ് പിറന്നു. തങ്ങളുടെ കുടുംബത്തിലേക്ക് വീണ്ടും പെൺകുഞ്ഞ് പിറന്ന സന്തോഷം ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഇരവരും പങ്കുവെച്ചത്. തങ്ങളുടെ രണ്ടാമത്തെ മകളെ സ്വാഗതം ചെയ്തുകൊണ്ട്, കുഞ്ഞിന്റെ കാൽപാദത്തിന്റെ ചിത്രമാണ് ദീപികയും രൺവീറും പങ്കിട്ടിരിക്കുന്നത്. ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ നിരവിധ പേരാണ് ആശംസകളുമായി രം​ഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ദീപിക പദുക്കോണും രൺവീർ സിംഗും മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയിരുന്നു. വെള്ളിയാഴ്ച രൺവീറിന്റെ മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു ക്ഷേത്ര ദർശനം. പ്രമുഖ ​ഗായിക ശ്രേയ ഘോഷാൽ, ബോളിവുഡ് താരമായ ബിപാഷ ബസു തുടങ്ങിയ നിരവധി പ്രമുഖരും ദീപികയുടെയും രൺവീറിന്റെയും ഈ സന്തോഷ നിമിഷത്തിൽ ആശംസകൾ നേർന്നിട്ടുണ്ട്.രണ്ടുവർഷം മുമ്പുള്ള മറ്റൊരു സെപ്റ്റംബർ മാസത്തിലാണ് ദീപിക പദുക്കോണിനും
രൺവീർ സിംഗിനും തങ്ങളുടെ ആദ്യകുഞ്ഞ് പിറന്നത്. 2024 സെപ്റ്റംബർ 8 ആയിരുന്നു ആദ്യ കുട്ടിയായ ദുവയുടെ ജനനം.



By admin