മുംബൈ: ഇന്ത്യയിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളാണ് മോഹന്‍ലാലും അക്ഷയ് കുമാറും. ഇവരുടെ രണ്ടുപേരുടെയും മക്കള്‍ ഒരേ സ്വഭാവത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. രണ്ട് പേരും ആഡംബരവസ്തുക്കളോടെ ആഡംബരി ജീവിതത്തോടോ തീരെ പ്രിയമുള്ളവരല്ല എന്നതാണ് ഇവര്‍ക്കുള്ള സാമ്യം.
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ പണ്ടേ യാത്രാപ്രിയനാണെങ്കിലും ചെറിയ തുകയില്‍ ലോകം ചുറ്റുന്നവനാണ്. പ്രണവ് താമസിക്കുന്ന ഹോട്ടല്‍മുറികള്‍ കണ്ട് സങ്കടപ്പെട്ടിട്ടുള്ളതായി ഒരാള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈയിടെയാണ്. അത്രയ്‌ക്ക് വാടകക്കുറവുള്ള ഇടുങ്ങിയ, പ്രാഥമിക സൗകര്യങ്ങള്‍ മാത്രമുള്ള സ്ഥലത്താണത്രെ പ്രണവ് മോഹന്‍ലാല്‍ തങ്ങുന്നത്. ലോകത്തിലെ ഏത് വില്ലയും വാടകയ്‌ക്കെടുത്ത് ലോകം ചുറ്റാന്‍ പ്രാപ്തിയുള്ള ആളാണ് പ്രണവ് മോഹന്‍ലാല്‍ എന്നോര്‍ക്കണം. ഇനി യാത്രയ്‌ക്കിടയില്‍ പണമില്ലാതെ പ്രശ്നമുണ്ടായാല്‍ പ്രണവ് കല്യാണിയെയോ ചേച്ചി വിസ്മയെയോ വിളിച്ച് 100 രൂപയോ 150 രൂപയോ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ട എത്രയോ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കല്യാണിയും വിസ്മയയും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ അക്ഷയ് കുമാറും തന്റെ മകനെക്കുറിച്ച് ചില വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ മകന്‍ ആരവ് ഭാട്ടിയയ്‌ക്ക് പണത്തോട് തീരെ താല്‍പര്യമില്ലെന്ന് അക്ഷയ് കുമാര‍് പറയുന്നത്. ആഡംബരവസ്തുക്കളോ ആഡംബര ജീവിതമോ ലവലേശം ഇഷ്ടമില്ല. ഇപ്പോള്‍ ആരവ് ജോലി ചെയ്യുന്നത് മാസം 4500 രൂപ ശമ്പളത്തിനാണത്രെ.