• Fri. Jul 3rd, 2026

24×7 Live News

Apdin News

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

Byadmin

Jul 3, 2026


തിരുവനന്തപുരം: ‘അമ്മ’ എന്ന സംഘടനയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രൂപീകരിച്ചുവെന്ന് പറഞ്ഞ അഡ് ഹോക് കമ്മിറ്റിയുടെ അധ്യക്ഷനായ രമേഷ് പിഷാരടി നിഷ്പക്ഷനല്ലെന്നും വ്യക്തമായ പക്ഷമുണ്ടെന്നും ആരോപണം. ചില ലോബികളുടെ ബിനാമി തന്നെയാണ് രമേഷ് പിഷാരടി എന്നാണ് വിമര്‍ശനം ഉയരുന്നത്.

അമ്മ പ്രസിഡന്‍റായിരുന്ന ശ്വേതാമേനോനും രമേഷ് പിഷാരടിയും തമ്മില്‍ നടന്ന 40 മിനിറ്റോളം നീണ്ട ഫോണ്‍ സംഭാഷണം ന്യൂസ് മലയാളം 24-7 എന്ന ടിവി ചാനല്‍ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതില്‍ രമേഷ് പിഷാരടി ശ്വേതാമേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ താന്‍ രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍ ഈ ഫോണ്‍ സംഭാഷണത്തില്‍ തിരിച്ചടിക്കുന്നുമുണ്ട്. തനിക്ക് താന്‍ നിരപരാധിയാണെന്ന് തെളിയിക്കണമെന്നാണ് ശ്വേത പറഞ്ഞത് എന്നാല്‍ രാജിവെച്ച് പുറത്തുപോകണമെന്നും ഉള്ളില്‍ നിന്ന് അത് ചെയ്യാന്‍ പ്രയാസമാണെന്നും തെറ്റൊന്നും ചെയ്തില്ലെങ്കില്‍ പേടിക്കേണ്ടെന്നുമാണ് രമേഷ് പിഷാരടി പറയുന്നത്. സാധാരണ തമാശകള്‍ പറയുന്ന രമേഷ് പിഷാരടിയില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു രമേഷ് പിഷാരടിയെയാണ് ഈ ഫോണ്‍ സംഭാഷണത്തില്‍ കാണാന്‍ കഴിയുക.

മാത്രമല്ല, അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട അഡ് ഹോക് കമ്മിറ്റി നിയമവിരുദ്ധമാണെന്നും ശ്വേതാമേനോന്‍ നിര്‍ഭയം തുറന്നുപറയുന്നുണ്ട്. ഇതിന് മുന്‍പുള്ള കീഴ്വഴക്കം പുതിയ സമിതി വരുന്നതുവരെ നിലവിലുള്ള സമിതി ഭരണം നടത്തുക എന്നതാണ്. അതിന് പകരം ശ്ലേതാമേനോന്റെ നേതൃത്വത്തിലുള്ള സമിതി രാജിവെയ്‌ക്കുമെന്ന് പ്രഖ്യാപിച്ച ഉടന്‍ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അഡ് ഹോക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഇത് ഒരു ലോബിയുടെ താല്‍പര്യപ്രകാരമാണെന്നും ഇതില്‍ നേതൃസ്ഥാനത്ത് രമേഷ് പിഷാരടിയെ കൊണ്ടുവന്നത് ആ ലോബിയുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനാണെന്നുമാണ് ആരോപണം ഉയരുന്നത്.

നിയമത്തിന്റെ വശങ്ങള്‍ പറഞ്ഞുകൊണ്ടു ശ്വേതാമേനോന്റെ നിലപാടുകള്‍ അവര്‍ കോടതിയിലേക്ക് പോകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ബാബുരാജിന്റെ കാലത്ത് കണക്കില്‍ കൃത്രിമം നടന്നുവെന്ന് ശ്വേതാമേനോന്‍ പറഞ്ഞപ്പോള്‍ അത് തെളിിയിക്കാന്‍ പറ്റില്ലല്ലോ എന്ന ഒഴുക്കന്‍ മറുപടി പറഞ്ഞ് ബാബുരാജിനെ രക്ഷിക്കാനാണ് രമേഷ് പിഷാരടി ശ്രമിക്കുന്നതെനനും ചിലര്‍ ആരോപിക്കുന്നു. മാത്രമല്ല, പണ്ടത്തെപ്പോലെ എല്ലാവിഭാഗത്തിന്റെയും പ്രതിനിധിയില്ല ഇന്ന് രമേഷ് പിഷാരടി എന്നതാണ് മറ്റൊരു വാദം. അയാള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ കൂടി ആണ്. മാത്രമല്ല, അമ്മയിലെ മമ്മൂട്ടി, സിദ്ദീഖ് എന്നിവരുള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആള്‍കൂടിയാണ് രമേഷ് പിഷാരടി എന്നതിനാല്‍ ഒരു നിഷ്പക്ഷ നിലപാട് രമേഷ് പിഷാരടിയില്‍ നിന്നും ഉണ്ടാകുമോ എന്ന സംശയവും എതിര്‍ഗ്രൂപ്പ് സംശയിക്കുന്നു.

 

 

 



By admin