• Thu. Aug 20th, 2026

24×7 Live News

Apdin News

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

Byadmin

Aug 20, 2026


ന്യൂദല്‍ഹി: രാജ്യത്ത് 121 ടോള്‍ പ്ലാസകളിലേക്ക് ഓണ്‍ലൈന്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം വ്യാപിപ്പിച്ച് ദേശീയപാതാ അതോറിറ്റി. ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി ലോക്കല്‍ പാസിന് അപേക്ഷിക്കാം.

അപേക്ഷകന്റെ രജിസ്റ്റര്‍ ചെയ്ത മേല്‍വിലാസം, ഈ സൗകര്യം ലഭ്യമായ ടോള്‍ പ്ലാസയുടെ നിര്‍ദ്ദിഷ്ട 20 കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണോ എന്ന് ജിഐഎസ് അധിഷ്ഠിത പരിശോധനയിലൂടെ നിര്‍ണയിച്ചാണ് പാസ് നല്‍കുന്നത്.

ഓരോ മാസവും രാജ്മാര്‍ഗ് യാത്രാ ആപ്പിലൂടെ പാസ് പുതുക്കാം. ഇതോടെ ലോക്കല്‍ ടോള്‍ പ്ലാസകളില്‍ നേരിട്ടെത്തി രേഖകള്‍ ഹാജരാക്കുന്നത് ഒഴിവാകും.

https://rajmargyatra.nhai.gov.in/buyfastaglocalpass എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഈ സൗകര്യം ലഭ്യമായ ടോള്‍ പ്ലാസകളുടെ പട്ടിക പരിശോധിക്കാവുന്നതാണ്. സംസ്ഥാനത്ത് കൊച്ചിയിലെ കുമ്പളം, പൊന്നാരിമംഗലം, കോഴിക്കോട് തിരുവങ്ങാട് ടോള്‍ പ്ലാസകളിലാണ് ഡിജിറ്റല്‍ ഫാസ്ടാഗ് ലോക്കല്‍ പാസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

2026 ജൂലൈയില്‍ ദല്‍ഹിയിലെ അര്‍ബന്‍ എക്സ്റ്റന്‍ഷന്‍ റോഡില്‍ മുണ്ട്ക-ബക്കര്‍വാല ടോള്‍ പ്ലാസയിലാണ് ആദ്യ ഡിജിറ്റല്‍ ലോക്കല്‍ പാസ് സൗകര്യം ആരംഭിച്ചത്. വരും മാസങ്ങളില്‍ രാജ്യത്തെ കൂടുതല്‍ ടോള്‍ പ്ലാസകളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കുമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.



By admin