• Fri. Jul 31st, 2026

24×7 Live News

Apdin News

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Byadmin

Jul 31, 2026


നവാസവാര്‍ത്തയറിഞ്ഞ ഭരതന്‍ മാതുലഗൃഹത്തില്‍ നിന്ന് അയോധ്യയിലെത്തിയപ്പോള്‍ നഗരം ദുഃഖത്തിലായിരുന്നു. ദശരഥ മഹാരാജാവ് അന്തരിച്ചിരുന്നു. സംഭവിച്ചതെല്ലാം അറിഞ്ഞ ഭരതന്‍ കൈകേയിയെ ശക്തമായി ശാസിച്ചു. തനിക്കുവേണ്ടി നേടിയ രാജ്യം അദ്ദേഹം നിരസിച്ചു. മന്ത്രിമാരെയും ഗുരുക്കന്മാരെയും പ്രജകളെയും കൂട്ടി ചിത്രകൂടത്തിലേക്ക് പോയി, ശ്രീരാമനെ കണ്ട് തിരികെ അയോധ്യയിലേക്ക് വരാന്‍ അപേക്ഷിച്ചു.

എന്നാല്‍ പിതാവിന്റെ വാക്ക് പൂര്‍ത്തിയാകുന്നതുവരെ അയോധ്യയിലേക്ക് മടങ്ങാനാവില്ലെന്ന് രാമന്‍ വ്യക്തമാക്കി. ഒടുവില്‍ ഭരതന്‍ രാമന്റെ പാദുകങ്ങള്‍ ഏറ്റുവാങ്ങി. അവ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ച്, താന്‍ രാജാവായല്ല, രാമന്റെ പ്രതിനിധിയായാണ് രാജ്യം ഭരിക്കുകയെന്ന് പ്രഖ്യാപിച്ചു. നന്ദിഗ്രാമത്തില്‍ ലളിതജീവിതം നയിച്ച് പതിനാലു വര്‍ഷം അദ്ദേഹം ആ പ്രതിജ്ഞ പാലിച്ചു.

അധികാരം സ്വന്തമാക്കുന്നതിനെക്കാള്‍ പ്രയാസമാണ് അതിന് അര്‍ഹനായവനെ അംഗീകരിക്കുന്നത്. ഭരതന്‍ സിംഹാസനം നേടിയില്ല; എന്നാല്‍ ചരിത്രത്തില്‍ അപൂര്‍വമായ ഒരു സഹോദരസ്‌നേഹത്തിന്റെയും ധര്‍മ്മനിഷ്ഠയുടെയും പ്രതീകമായി മാറി.

രാമസ്പര്‍ശം: യഥാര്‍ഥ നേതൃത്വം അധികാരം കൈവശം വയ്‌ക്കുന്നതിലല്ല; അതിന് അര്‍ഹനായവനെ ആദരിക്കുന്നതിലാണ് പ്രകടമാകുന്നത്.രാമസ്പര്‍ശം: ഹൃദയംകൊണ്ട് സ്വീകരിക്കുന്ന ബന്ധങ്ങള്‍ക്ക് പദവികളോ അതിരുകളോ ഇല്ല.



By admin