• Wed. Aug 19th, 2026

24×7 Live News

Apdin News

രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ആര്‍.എസ്.എസിനെ തിരിച്ചടിക്കുന്നു; നാഥുറാം ഗോഡ്‌സെ ആര്‍.എസ്.എസുകാരന്‍ തന്നെയെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍ കോടതിയില്‍ – Chandrika Daily

Byadmin

Aug 19, 2026


ഗാന്ധി വധത്തിലെ ആർ.എസ്.എസ് പങ്കു സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ പേരിൽ സവർകറുടെ കൊച്ചുമകൻ നൽകിയ മാനനഷ്ടക്കേസ് ആർ.എസ്.എസിനെ തന്നെ തിരിഞ്ഞുകുത്തുന്നു. കേസിന്റെ ക്രോസ് വിസ്താരത്തിനിടെ പരാതിക്കാരനായ സവർക്കറുടെ കൊച്ചുമകൻ സത്യകി പുനെ കോടതിയിൽ നൽകിയ മൊഴികളാണ് ആർ.എസ്.എസിനെ പ്രതിക്കൂട്ടിലാക്കുന്നത്.

ഗാന്ധി വധത്തിൽ പങ്കില്ലെന്ന് പറഞ്ഞ് ഇത്രയും നാൾ കൈകഴുകാൻ ശ്രമിച്ചിരുന്ന ആർ.എസ്.എസിൻ്റെ വാദങ്ങളെ പൊളിച്ചടുക്കുന്നതാണ് സത്യകിയുടെ മൊഴി. ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നാഥുറാം ഗോഡ്‌സെയും ഗോപാൽ ഗോഡ്സെയും സജീവ ആർ.എസ്.എസ് പ്രവർത്തകരായിരു ന്നു എന്നാണ് സത്യകി നൽകിയ മൊഴി. രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിന്റെ പേരിലാണ് സത്യകി മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചത്.

വി.ഡി സവർകറുടെ സഹോദരൻ നാരായൺ സവർകറുടെ മകനായ അശോക് സവർകറുടെ മകനാണ് സത്യകി. ഇതിനു പുറമെ സത്യകിയുടെ അമ്മ ഹിമാനി സവർകർ നാഥുറാം ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെയുടെ മകളാണ്. ഹർജിക്കാരൻ്റെ പിതൃ പരമ്പരയിലും മാതൃപരമ്പരയിലും ഗാന്ധി വധക്കേസ് പ്രതി കളുടെ കണ്ണികളുണ്ടെന്ന് നേരത്തെ രാഹുൽ ഗാന്ധി തന്നെ കോടതി മുമ്പാകെ വാദിച്ചിരുന്നു. ഇക്കാര്യമാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാർ നടത്തിയ ക്രോസ് വിസ്‌താരത്തിനിടെ ഹർജിക്കാരൻ തന്നെ സമ്മതിച്ചിരിക്കുന്നത്. പ്രത്യേക കോടതി ജഡ്‌ജി അമോൾ ഷിൻഡെ മുമ്പാകെ ഈ മാസം 17ന് തിങ്കളാഴ്ച്‌ച നടന്ന വാദത്തിനിടെയായിരുന്നു സത്യകിയുടെ വെളിപ്പെടുത്തലുകൾ.

ഗോഡ്സെ, സവർകർ കുടുംബങ്ങൾ തമ്മിൽ ബന്ധുക്കളാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം സത്യകി കോടതിയിൽ സമ്മതിച്ചു. തന്റെ അമ്മ ഗോപാൽ ഗോഡ്സെയുടെ മകളാണെന്ന കാര്യവും സത്യകി സമ്മതിച്ചു. ഗോഡ്സെക്കു പുറമെ ഗോപാൽ ഗോഡ്സെ, വി.ഡി സവർകർ എന്നിവർ ഗാന്ധി വധത്തിൽ പ്രതികളായിരുന്നുവെന്നും സത്യകി വ്യക്തമാക്കി. കേസിലെ പ്രതികളുടെ പേരും സത്യകി കോടതിയിൽ അക്കമിട്ടു നിരത്തി. ഒന്നാം പ്രതി നാഥുറാം ഗോഡ്‌സെ, രണ്ടാം പ്രതി നാരായൺ ആപ്തെ, മൂന്നാം പ്രതി വിഷ്ണു കർകറെ, നാലാം പ്രതി മദൻലാൽ പഹാവ, അഞ്ചാം പ്രതി ശങ്കർ കിസ് തയ്യ, ആറാം പ്രതി ഗോപാൽ ഗോഡ്സെ, ഏഴാം പ്രതി വിനായക് ദാമോദർ സവർകർ(വി.ഡി. സവർകർ), എട്ടാം പ്രതി ഡോ. ഡി.എസ് പാർച്വർ. ഇതിൽ നാഥുറാം ഗോഡ്സെ, നാരായൺ ആപ്തെ എന്നിവരെ കോടതി വധശിക്ഷക്കു വിധിച്ചിരുന്നു. ഗോപാൽ ഗോഡ്സെയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം അദ്ദേഹം പൂനെയിലാണ് കഴിഞ്ഞത്.

35 വർഷത്തിനു ശേഷം പുനെയിൽ തന്നെ അദ്ദേഹം മരിച്ചു. പുനെയിൽ താമസിക്കുന്ന വേളയിൽ ഗോപാൽ ഗോഡ്സെ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്നുവെന്നും സത്യകി ജഡ്‌ജി മുമ്പാകെ സമ്മതിച്ചു. തൻ്റെ കക്ഷിയോടുള്ള ചോദ്യങ്ങൾ കേസുമായി ബന്ധമില്ലാത്തതാണെന്ന് പറഞ്ഞ് സത്യകിയുടെ അഭിഭാഷകൻ സംഗ്രാം കോൽഹട്‌കർ തടയി ടാൻ ശ്രമിച്ചെങ്കിലും ഇത് തള്ളി ക്രോസ് വിസ്‌താരം തുടരാൻ കോടതി അനുവദിച്ചു.

“തൻ്റെ മുത്തച്ഛൻ ഗോപാൽ ഗോഡ്സെ, നാഥുറാം ഗോഡ്‌സെ എന്നിവർ രാഷ്ട്രീയ സ്വയം സേവക് 1(ആർ.എസ്‌.എസ്)ൻ്റെ സജീവ പ്രവർത്തകരായിരുന്നു.” സത്യകി തുടർന്നു. രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിലെ ആരോപണങ്ങൾ ഐ.പി.സി 500, സി.ആർ.പി.സി സെക്ഷൻ 357 എന്നിവ പ്രകാരം അപകീർത്തികരമാണെന്നാവശ്യപ്പെട്ടായിരുന്നു സത്യകിയുടെ ഹർജി. ഇതുകൂടാതെ മറ്റൊരു കേസുകൂടി രാഹുലിനെതിരെ ഫയൽ ചെയ്യപ്പെട്ടിരുന്നെങ്കിലും അടുത്തിടെ സുപ്രീംകോടതി ഇത് റദ്ദാക്കിയിരുന്നു.

78 വർഷം പിന്നിടുമ്പോഴും ഗാന്ധി വധത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ആർ.എസ്.എസ് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നത്. ഗാന്ധി വധം അരങ്ങേറുമ്പോൾ ഗോഡ്‌സെ ആർ.എസ്.എസുകാരനായിരുന്നില്ലെന്നാണ് ഇതിനായി അവർ നിരത്തുന്ന വാദം. എന്നാൽ ഈ വാദങ്ങളെയെല്ലാം ഒറ്റയടിക്ക് ഖണ്ഡിക്കുന്നതാണ് സവർകറുടെ കൊച്ചു മകൻ കോതിയിൽ നൽകിയിരിക്കുന്ന മൊഴി.

ഗാന്ധിജിയെ വെടിവെച്ചുകൊന്നത് ഗോഡ്സെ ഒറ്റക്കാണെങ്കിലും ഗൂഢാലോചനയിൽ സവർകർ ഉൾപ്പെടെ മറ്റു പേരുകളും ഉയർന്നുവ ന്നിരുന്നു. കേസിൽ സവർകർ അറസ്റ്റിലായെങ്കിലും തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. സത്യകിയുടെ മൊഴിയോടെ ഗാന്ധി വധത്തിലെ ആർ.എസ്.എസിന്റെ പങ്ക് സംബന്ധിച്ച ചർച്ചകൾ വീണ്ടും പൊ തുമണ്ഡലത്തിൽ ഉയർന്നു വരുമെന്നുറപ്പായി. ആർ.എ സ്.എസിനെതിരെ നിലപാട് ശക്തമാക്കി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർ ഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.



By admin