ന്യൂദല്‍ഹി: ദല്‍ഹിയിലെ സര്‍വ്വകലാശാലകളില്‍ രാഹുല്‍ ഗണ്ഡിയുടെ ‘ജൂഠ് കീ ഗൂഞ്ചി’ന് (നുണയുടെ മുഴക്കം) മേല്‍ എബിവിപി 3-0 ന്റെ വിജയക്കൊടി നാട്ടിയെന്ന് ബിജെപി യുവനേതാവ് യുവരാജ് ഗോകുല്‍. അതുകൊണ്ട് തന്നെ തലസ്ഥാനത്തെ യൂണിവേഴ്സിറ്റികളില്‍ ജെന്‍സീകളും ജെന്‍ ആല്‍ഫകളും സേഫ് ആണെന്നും ഫെയ്സ്ബുക്കില്‍ ബിജെപി യുവനേതാവ് യുവരാജ് ഗോകുലിന്റെ പരിഹാസം,
ജെന്‍ സീ കലാപകാലത്ത് കാമ്പസുകളിലെ കുട്ടികളെ ഇളക്കിവിടാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇറക്കിയ മുദ്രാവാക്യമായിരുന്നു ജൂഠ് കി ഗൂഞ്ച്. പക്ഷെ ദല്‍ഹിയിലെ കോളെജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ് യുവിനെ തറപറ്റിച്ച് എബിവിപി നേടിയ ഉജ്ജ്വലവിജയത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യത്തെ പരിഹസിക്കുകയായിരുന്നു യുവരാജ് ഗോകുല്‍.
ദല്‍ഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പില്‍ NSU വിന് മേല്‍ ABVP കരുത്തുറ്റ വിജയമാണ് നേടിയത്. പ്രസിഡന്‍റ്, സെക്രട്ടറി, ജോ സെക്രട്ടറി എന്നീ മൂന്ന് പോസ്റ്റുകള്‍ ABVP ജയിച്ചു. അങ്ങിനെ 3-0നാണ് എബിവിപി ജയം നേടിയത്. പക്ഷെ വൈസ് പ്രസിഡന്‍റ് സ്വതന്ത്രന്‍ നേടി. എന്തായാലും ജെന്‍ സീയുടെ രക്ഷകന്‍ ചമഞ്ഞ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥിവിഭാഗമായ എന്‍എസ് യു വട്ടപ്പൂജ്യമായി.
“ജെന്‍ സി യും ജെന്‍ ആല്‍ഫയും ഒക്കെ ഇന്ത ഇടത്തിലേ സെയ്ഫ്ടാ..”..എന്ന് കുറിച്ചുകൊണ്ടാണ് യുവരാജ് ഗോകുല‍് കുറിപ്പ് അവസാനിപ്പിക്കുന്നത്.